HOME » NEWS » Crime » OBJECTING TO SISTERS HARASSMENT 17 YEAR OLD BOY THRASHED AND STABBED AS

സഹോദരിയെ ശല്യം ചെയ്ത് അശ്ലീല കമന്‍റ്; ചോദ്യം ചെയ്ത 17കാരനെ കുത്തിവീഴ്ത്തി

അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: February 27, 2021, 12:38 PM IST
സഹോദരിയെ ശല്യം ചെയ്ത് അശ്ലീല കമന്‍റ്; ചോദ്യം ചെയ്ത 17കാരനെ കുത്തിവീഴ്ത്തി
news18
  • Share this:
ന്യൂഡൽഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം കുത്തിവീഴ്ത്തി. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽക്കജി മേഖലയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപം വച്ചായിരുന്നു സംഭവം.

കുട്ടിയുടെ സഹോദരി നൽകുന്ന വിവരം അനുസരിച്ച് അവർ സുഹൃത്തായ ഒരാൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ അതുവഴി പോയ മൂന്നംഗ സംഘം ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്തു. ഇതിനെ എതിർത്ത സഹോദരൻ അവരെ ചോദ്യം ചെയ്തു. ഇതാണ് പ്രശ്നത്തിൽ കലാശിച്ചത്. മൂന്നു പേരും ചേർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി. അടിവയറ്റിലാണ് കുത്തേറ്റത്. സംഭവശേഷം അക്രമികൾ കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Also Read-മൂത്തമകളുടെ ചികിത്സയ്ക്കായി 12കാരിയായ ഇളയ മകളെ വിറ്റ് മാതാപിതാക്കൾ

ഇതിന് പിന്നാലെ തന്നെ സ്കൂളിനെ വെളിയിലെ പൂവാല ശല്യം സംബന്ധിച്ച് നിരവധി പേർ പരാതിയുമായെത്തി. സ്കൂളിലും പരിസരത്ത് പ്രദേശത്തും ഇത്തരത്തിൽ സംഘങ്ങളുടെ ശല്യം പതിവാണെന്നും സാഹചര്യം അറിഞ്ഞുവച്ചിട്ട് പോലും പൊലീസ് വേണ്ട നടപടികൾ കൈക്കൊണ്ടിരിന്നില്ലെന്നുമാണ് ആരോപണം ഉയരുന്നത്.

പതിനേഴുകാരന് കുത്തേറ്റ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകം ശ്രമം, പിന്തുടർന്ന ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവർ ഗിരിനഗർ മേഖലയിലെ ജെജെ ക്യാമ്പ് നിവാസികളാണെന്നാണ് സൂചന.



‍ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിലെ ദേഹാത് ജില്ലയിലുള്ള ഫാക്ടറി ജീവനക്കാരനാണ് സഹപ്രവർത്തകനെ കൊലപ്പെടുത്തിയത്.

ബാന്ദ സ്വദേശിയായ അജയ് കുമാർ എന്നയാളാണ് സഹപ്രവർത്തകനായ വിവേക് ശുക്ലയെ കൊലപ്പെടുത്തിയത്. ഇരുവരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഫാക്ടറി ജീവനക്കാർക്കായി നൽകിയിരുന്ന കോർട്ടേസിലായിരുന്നു ഇരുവരുടേയും താമസം.അജയ് കുമാറിനെ കബളിപ്പിക്കാനായി വിവേക് കുമാർ അടിവസ്ത്രം മോഷ്ടിച്ച് ധരിക്കുകയായിരുന്നു. എന്നാൽ മുറിയിൽ എത്തിയ കുമാർ ഇക്കാര്യം അറിഞ്ഞതോടെ കോപാകുലനായി. ഇതോടെ വിവേകുമായി വാക്കുതർക്കമുണ്ടായി. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
Published by: Asha Sulfiker
First published: February 27, 2021, 12:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories