HOME /NEWS /Crime / ജസ്റ്റിസ് കെമാൽ പാഷയുടെ ഫോണിൽ വിളിച്ച് തെറിയഭിഷേകം; പൊലീസ് കേസെടുത്തു

ജസ്റ്റിസ് കെമാൽ പാഷയുടെ ഫോണിൽ വിളിച്ച് തെറിയഭിഷേകം; പൊലീസ് കേസെടുത്തു

ജസ്റ്റിസ് കെമാൽ പാഷ

ജസ്റ്റിസ് കെമാൽ പാഷ

അസഭ്യ കോളുകൾ തുടർച്ചയായി എത്തിയതോടെയാണ് കെമാൽ പാഷ പൊലീസിൽ പരാതി നൽകിയത്.

 • Share this:

  കൊച്ചി: ഔദ്യോഗിക ഉദ്ഘാടനത്തിനു മുൻപ് വൈപ്പിൻ മേൽപാലം തുറന്ന വിഫോർ കൊച്ചി കൂട്ടായ്മയെ പിന്തുണച്ചതിന്റെ പേരിൽ ഹൈക്കോടതി മുൻ ‍ജഡ്ജി കെമാൽ പാഷയ്ക്കെതിരെ ഫോണിൽ തെറിയഭിഷേകം. സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം തെറിയഭിഷേകം എത്തിയ ലോക്കൽ ലാൻഡ് നമ്പർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസഭ്യ കോളുകൾ തുടർച്ചയായി എത്തിയതോടെയാണ് കെമാൽ പാഷ പൊലീസിൽ പരാതി നൽകിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് അസഭ്യവാക്കുകൾ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയവാദമെന്നു പറയുന്നത് വിവരം കെട്ടവരാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ കൂടെ നിന്നാണെങ്കിൽ ജനങ്ങളുടെ ഇഷ്ടം കൊണ്ടാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ പാർട്ടിയിൽ ഇല്ലാത്ത ഒരാളും ഇന്ത്യൻ പൗരനാണ്. അയാൾക്ക് മത്സരിക്കാം. ഇങ്ങനെ പറയുമ്പോൾ അരാഷ്ട്രീയവാദം എന്നു പറയുന്നതിൽ യാതൊരു അർഥവുമില്ലെന്ന് കെമാൽ പാഷ പറഞ്ഞു.

  Also Read ‘വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം; മുഖ്യമന്ത്രി വന്നാലേ ഉദ്ഘാടനം ആകൂ?’ കെമാൽ പാഷ

  മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോയെന്ന കെമാൽപാഷ വിമർശിച്ചിരുന്നു. ചോദിച്ചു.  ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല. ജനങ്ങളുടെ വകയാണ് പാലമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

  "ഉദ്ഘാടന ചടങ്ങിലൊന്നും ഒരു കാര്യവുമില്ലെന്നിരിക്കെ ഒരു കമ്യൂണിസ്റ്റ് സർക്കാർ പാലം തുറക്കാൻ മുഹൂർത്തം നോക്കി കാത്തിരിക്കുകയാണ്. പണി കഴിഞ്ഞാൽ അതു തുറന്നു കൊടുത്തേക്കെന്ന് സർക്കാർ പറഞ്ഞാൽ കാര്യം തീരുന്നിടത്താണ് ഇത്. വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. നിർമാണം പൂർത്തിയായിട്ടും രണ്ടും കിടക്കുകയാണ്. തിരഞ്ഞെടുപ്പു വരുമ്പോഴേയ്ക്കുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സർക്കാർ. എത്രത്തോളം വൈകിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാമോ അത്രത്തോളം നല്ലതാണ് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അങ്ങനെ പ്രശ്നങ്ങളുണ്ടായി ജനങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് തുറക്കുമെന്ന തീയതി പറഞ്ഞു വച്ചിരിക്കുന്നത്. അതു തന്നെ കാര്യപരിപാടികൾ തീരുമാനിക്കുകയോ മറ്റോ ചെയ്തതായി അറിയില്ല. അന്നു നടക്കുമെന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ജനങ്ങൾ പൊറുതിമുട്ടി എന്നു പറഞ്ഞാൽ, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയിൽ മണിക്കൂറുകൾ കിടന്ന് വീർപ്പു മുട്ടിയാണ് ജനങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ ഒരു പ്രതിഷേധമാണ് ഉണ്ടായത്."- കെമാൽ പാഷ പറഞ്ഞു.

  First published:

  Tags: Ernakulam, Kemal pasha, Kochi, Vyttila-Kundannoor flyovers