നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഓച്ചിറ സംഭവം: ഇരയുടെ ബന്ധുക്കള്‍ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലിട്ടതിന് ബിന്ദു കൃഷ്ണക്കെതിരെ പരാതി

  ഓച്ചിറ സംഭവം: ഇരയുടെ ബന്ധുക്കള്‍ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലിട്ടതിന് ബിന്ദു കൃഷ്ണക്കെതിരെ പരാതി

  മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മുജീബ് റഹ് മാന്‍ ആണ് ഡിജിപി, ജില്ലാ പൊലീസ് മേധാവി, ഓച്ചിറ എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

  ന്യൂസ്18

  ന്യൂസ്18

  • News18
  • Last Updated :
  • Share this:
   കൊല്ലം: ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ രാജസ്ഥാന്‍ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പൊലീസിൽ പരാതി. മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മുജീബ് റഹ് മാന്‍ ആണ് ഡിജിപി, ജില്ലാ പൊലീസ് മേധാവി, ഓച്ചിറ എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

   പീഢനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് ബിന്ദുകൃഷ്ണ തന്റെ ഫേസ്ബുക്ക് പേജില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

   Also Read പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്: അന്വേഷണം രാജസ്ഥാനിലേക്കും

   ബിന്ദു കൃഷ്ണയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 പേര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

   First published:
   )}