നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അച്ഛനും അമ്മയ്ക്കും വീണ്ടും കല്യാണം കഴിക്കാൻ ഒമ്പതു വയസുള്ള മകനെ കിട്ടിയ കാശിന് വിറ്റു

  അച്ഛനും അമ്മയ്ക്കും വീണ്ടും കല്യാണം കഴിക്കാൻ ഒമ്പതു വയസുള്ള മകനെ കിട്ടിയ കാശിന് വിറ്റു

  പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ ബസുദേവ് സമീപത്തുള്ള അങ്കണവാടിയിലേക്ക് ഓടിപ്പോയി. ജയന്തി ഖാരയെന്ന അങ്കണവാടി പ്രവർത്തക കുട്ടിയെ കാണുകയും കുട്ടിയുടെ ദുരവസ്ഥ അറിയുകയും ചെയ്തു. തുടർന്ന് ആവശ്യമായ പരിചരണം കുട്ടിക്ക് നൽകി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് മകൻ ഒരു തടസമായാൽ എന്തു ചെയ്യും. മറ്റൊന്നും ആലോചിക്കാനില്ല, വിൽക്കുക തന്നെ. ഒഡിഷയിലെ ദമ്പതികളാണ് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ജീവിതത്തിന് മകൻ തടസമായപ്പോൾ വിൽക്കാൻ തീരുമാനിച്ചത്. ഒഡിഷയിലെ ഗോത്ര ജില്ലയായ മാൽകാൻഗിരിയിലാണ് സംഭവം. ബന്ധം വേർപെടുത്തി പുതിയ വിവാഹം കഴിക്കാൻ ദമ്പതികൾ ആഗ്രഹിച്ചു. എന്നാൽ, തങ്ങളുടെ പദ്ധതികൾക്ക് മകൻ ഒരു തടസമാണെന്ന് ദമ്പതികൾ കണ്ടെത്തി. ഇതിനെ തുടർന്ന് ഒമ്പതു വയസുള്ള മകനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

   ബസുദേവ് എന്ന് പേരുള്ള ഒമ്പതു വയസുള്ള ആൺകുട്ടിയെയാണ് മാതാപിതാക്കൾ വിറ്റത്. തങ്ങളുടെ ഭാവി പദ്ധതികൾക്ക് മകൻ ഒരു തടസമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മകനെ വിൽക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.

   You may also like:സ്വപ്നയുടെ പിറന്നാൾ സൽക്കാരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്: മുൻകൂർ ജാമ്യഹർജിയിൽ ശിവശങ്കർ [NEWS]കേടായ LED ബൾബുകൾ വലിച്ചെറിയാൻ വരട്ടെ; ഈ ഒമ്പതാം ക്ലാസുകാരൻ അതെല്ലാം ശരിയാക്കി തരും [NEWS] ഒമ്പതാം ക്ലാസുകാരന്റെ പരസ്യവാചകം: 'ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണിൽ വിളിച്ചറിയിക്കും' [NEWS]

   ബസുദേവിന്റെ മാതാപിതാക്കൾ ബന്ധം വേർപെടുത്തി വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഒമ്പതു വയസുള്ള മകൻ വിവാഹബന്ധം വേർപെടുത്തുന്നതിനും വീണ്ടും വിവാഹിതരാകുന്നതിനും തടസമാണെന്ന് ഇവർക്ക് തോന്നി. ഇതിനെ തുടർന്ന് മകനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

   മാതാപിതാക്കൾ കൈയൊഴിഞ്ഞതോടെ ബസുദേവിന്റെ ജീവിതം കൂടുതൽ ദുരിതപൂർണമായി. പുതിയ ഉടമസ്ഥർ ബസുദേവിനെ സ്കൂളിൽ പോകുന്നതിൽ നിന്ന് വിലക്കി. തുടർന്ന് കന്നുകാലികളെ മേയ്ക്കാൻ പോകാൻ നിർബന്ധിക്കുകയും ചെയ്തു. മാനസികമായും കുട്ടി പീഡിപ്പിക്കപ്പെട്ടു. ഓരോ ദിവസവും ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ ബസുദേവിന് ഭക്ഷണം നൽകുമായിരുന്നുള്ളൂ.   പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ ബസുദേവ് സമീപത്തുള്ള അങ്കണവാടിയിലേക്ക് ഓടിപ്പോയി. ജയന്തി ഖാരയെന്ന അങ്കണവാടി പ്രവർത്തക കുട്ടിയെ കാണുകയും കുട്ടിയുടെ ദുരവസ്ഥ അറിയുകയും ചെയ്തു. തുടർന്ന് ആവശ്യമായ പരിചരണം കുട്ടിക്ക് നൽകി.

   ഏതായാലും മൂന്നു ദിവസത്തിനുള്ളിൽ കുട്ടിയെ വാങ്ങിയവർ കുട്ടി എവിടെയാണെന്ന് അറിയുകയും ഇവർ അങ്കണവാടിയിൽ എത്തി കുട്ടിയെ അനധികൃതമായി ബന്ധിയാക്കിയതിന് ബഹളമുണ്ടാക്കുകയും ചെയ്തു. വാക്കുതർക്കം കേട്ടെത്തിയ നാട്ടുകാർ പ്രദേശിക ഭരണകൂടത്തിനെ സംഭവം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ ബസുദേവിന് ഒരു ഇളയസഹോദരൻ ഉള്ളതായി കണ്ടെത്തുകയും ആ കുഞ്ഞിനെയും വിറ്റതായി തെളിയുകയും ചെയ്തു.

   "ബസുദേവ് എന്ന കുട്ടിയെ ആ കുട്ടിയുടെ അച്ഛൻ വിറ്റതായി ഞങ്ങൾക്ക് ഒരു ഫോൺകോൾ ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു." - ചൈൽഡ് ഹെൽപ് ലൈൻ അംഗമായ സുകന്ദി ബിസ്വാൾ പറഞ്ഞു.
   Published by:Joys Joy
   First published: