• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒഡീഷ ഹണി ട്രാപ്പ് കേസ്; പ്രതി അർച്ചന നാഗിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കും

ഒഡീഷ ഹണി ട്രാപ്പ് കേസ്; പ്രതി അർച്ചന നാഗിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കും

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടെയാണ് നടപടി.

  • Share this:
ഒഡീഷ ഹണി ട്രാപ്പ് കേസിലെ (odisha sex scadal case) സാമ്പത്തിക ഇടപാടുകള്‍ (financial transactions) സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം നടത്തിയേക്കുമെന്ന് വിവരം. ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (BJD) പാര്‍ട്ടിയിലെ നിരവധി പ്രവര്‍ത്തകർ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് അര്‍ച്ചന നാഗ് കേസിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതായി ഭുവനേശ്വര്‍-കട്ടക്ക് പോലീസ് കമ്മീഷണര്‍ സൗമേന്ദ്ര പ്രിയദര്‍ശി പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനിടെയാണ് നടപടി.

അര്‍ച്ചനയും ഭര്‍ത്താവും അവരുടെ ബന്ധുവും തന്നെ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചുവെന്നും മദ്യം കൊടുത്തു മയക്കി തന്റെ അശ്ലീല ചിത്രങ്ങളെടുത്തുവെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. അര്‍ച്ചന മറ്റ് സ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും പിന്നീട് അവരെ ഉപയോഗിച്ച് സ്വാധീനമുള്ള ആളുകളെ ബ്ലാക്ക്‌മെയിന്‍ ചെയ്യുകയുമായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. അര്‍ച്ചനയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, കമ്പ്യൂട്ടര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു. അര്‍ച്ചന നാഗിനൊപ്പം ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികളുടെ ഫോട്ടോകളും ആധാര്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

'' കേസിലെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാന്‍ പോലീസിന് കഴിയില്ല. സ്വകാര്യ വ്യക്തികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ ആദായനികുതി വകുപ്പോ കേസ് അന്വേഷിക്കേണ്ടി വരും, '' പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നാഗിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കായി നേരത്തെ ആര്‍ബിഐക്ക് കത്തെഴുതിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

അര്‍ച്ചനയ്ക്കും ഭര്‍ത്താവ് ജഗബന്ധു ചന്ദിനുമെതിരെ ഫയല്‍ ചെയ്ത എഫ്ഐആര്‍ പരിശോധിച്ചതിന് ശേഷം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഇഡി എൻഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഭരണകക്ഷി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും അര്‍ച്ചനയ്ക്കും ഭര്‍ത്താവിനും ലഭിച്ച പണത്തിന്റെ ഉറവിടം ഇഡി കണ്ടെത്തുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also read : ഹണിട്രാപ് കേസ്; പ്രതി റിൻസിന മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയെയും വിദേശത്തുള്ള ഒരു യുവാവിനെയും കുടുക്കി

ഏതാനും ആഴ്ചകളായി ഭരണകക്ഷി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അര്‍ച്ചനയുടെ നിരവധി ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, അവര്‍ക്കെതിരെ ഒരു പരാതിയും നല്‍കാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല. ഇത് കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് തടസമുണ്ടാക്കുന്നുണ്ട്. ഇഡി അന്വേഷണം ആരംഭിച്ചാല്‍, അര്‍ച്ചനയും രാഷ്ട്രീയക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ബിജെഡിക്ക് നാണക്കേടുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Also read : ഹണി ട്രാപ്പ്  തട്ടിപ്പ്: യൂട്യൂബർ ദമ്പതികളുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ

കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഒരു എന്‍ജിഒ ഒറീസ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസില്‍ കാര്യമായ പുരോഗതി ഇല്ലെന്നും അന്വേഷണത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടുവെന്നും ആരോപിച്ച് ബി.ജെ.പി വനിതാ വിഭാഗം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സംസ്ഥാന പോലീസ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ വസതി ഘരാവോ ചെയ്യുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.
Published by:Amal Surendran
First published: