• HOME
  • »
  • NEWS
  • »
  • crime
  • »
  • അര്‍ച്ചനയുടെ ഹണിട്രാപ്പ്: എഴുപതോളം ഉന്നതരുടെ ഫോട്ടോകൾ: ബാങ്ക് വിശദാംശങ്ങൾ പരിശോധിക്കാൻ ആര്‍ബിഐക്ക് കത്ത്

അര്‍ച്ചനയുടെ ഹണിട്രാപ്പ്: എഴുപതോളം ഉന്നതരുടെ ഫോട്ടോകൾ: ബാങ്ക് വിശദാംശങ്ങൾ പരിശോധിക്കാൻ ആര്‍ബിഐക്ക് കത്ത്

ഹണി ട്രാപ്പ് തട്ടിപ്പിനായി 20 ഓളം ലൈംഗിക തൊഴിലാളികളും അര്‍ച്ചനയ്‌ക്കൊപ്പമുണ്ടായിരുന്നു

  • Share this:
ഒഡീഷ ഹണി ട്രാപ്പ് കേസ് (odisha honey trap case) പ്രതി അര്‍ച്ചന നാഗിന്റെ (archana nag) ഇമെയിലില്‍ നിന്ന് പൊലീസ് 64ഓളം ഫോട്ടോകള്‍ കണ്ടെത്തി. സംസ്ഥാനത്തെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് (photos) പൊലീസ് (police) കണ്ടെത്തിയത്. ഹണി ട്രാപ്പിലൂടെയും ബ്ലാക്ക് മെയില്‍ ചെയ്തും നിരവധി പ്രമുഖരില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന കുറ്റത്തിന് വ്യാഴാഴ്ച വൈകുന്നേരമാണ് അര്‍ച്ചന നാഗിനെ ഭുവനേശ്വറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് കണ്ടെത്തിയ ഫോട്ടോകളില്‍ അര്‍ച്ചനയ്‌ക്കൊപ്പം റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ നേതാക്കളുടെ സഹായികള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ ഉണ്ടായിരുന്നു.

ഹണി ട്രാപ്പ് തട്ടിപ്പിനായി 20 ഓളം ലൈംഗിക തൊഴിലാളികളും അര്‍ച്ചനയ്‌ക്കൊപ്പമുണ്ടായിരുന്നു. സമ്പന്നരായ ആളുകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ ലൈംഗിക തൊഴിലാളികളോട് തങ്ങള്‍ പരിചയപ്പെടുന്ന പ്രമുഖ വ്യക്തികളുടെ ഫോട്ടോകള്‍ എടുക്കാനും അര്‍ച്ചന നിര്‍ദേശിച്ചിരുന്നു. പിന്നീട് ഈ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വലിയ തുക തട്ടിയെടുക്കുകയായിരുന്നു. അര്‍ച്ചന നാഗിനൊപ്പം ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികളുടെ ഫോട്ടോകളും ആധാര്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് കണ്ടെത്തി.

അര്‍ച്ചന നാഗിന്റെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും സ്ഥിരനിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാൻ പോലീസ് റിസര്‍വ് ബാങ്കിന് (RBI) കത്തെഴുതി. അര്‍ച്ചനയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഭുവനേശ്വര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) പ്രതീക് സിംഗ് പറഞ്ഞു.

റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഭര്‍ത്താവ് ജഗബന്ധു ചന്ദിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സാധ്യമായ എല്ലാ വിവരങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്തുകയാണെന്നും പ്രതീക് സിംഗ് പറഞ്ഞു.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍ പെടുത്തിയ യൂട്യൂബര്‍ ദമ്പതികള്‍ ഉള്‍പ്പെടെ ആറംഗ സംഘത്തെ പാലക്കാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. ഫിനിക്‌സ് കപ്പിള്‍സ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ് എന്നിവരെയായിരുന്നു പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ശരത് ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍.

Also Read- 'രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് ഞങ്ങൾ:' RSS മേധാവിക്ക് ഒവൈസിയുടെ മറുപടി

വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഇത്തരത്തില്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് കെണിയില്‍ വീഴ്ത്തിയത്. യൂട്യൂബര്‍ ആയ ദേവുവാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. പ്രതികളെ കാലടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയിരുന്നത്. സൂത്രധാരനായ ശരത്തിന്റെ പേരില്‍ മോഷണം, ഭവനഭേദനം അടക്കം 12 പരാതികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
Published by:Anuraj GR
First published: