• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മകന്റെ വിവാഹത്തിന് ബോംബ് സമ്മാനിച്ചത് അമ്മയുടെ സഹപ്രവര്‍ത്തകന്‍

News18 Malayalam
Updated: April 26, 2018, 4:36 AM IST
മകന്റെ വിവാഹത്തിന് ബോംബ് സമ്മാനിച്ചത് അമ്മയുടെ സഹപ്രവര്‍ത്തകന്‍
News18 Malayalam
Updated: April 26, 2018, 4:36 AM IST
ഭുവനേശ്വര്‍: വിവാഹ സമ്മാനമായി ലഭിച്ച ബോംബ് പൊട്ടിത്തെറിച്ച് നവവരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍.

വരന്റെ അമ്മയുടെ ഓഫീസിലെ സഹപ്രവര്‍ത്തകനായ പ്രൊഫസര്‍ പഞ്ചിലാല്‍ മെഹ്‌റയെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളാണ് വിവാഹ സമ്മാനമായി ബോംബ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.

ഫെബ്രുവരി 18നാണ് വിവാഹചടങ്ങിനിടെ കേട്ടുകേള്‍വിയില്ലാത്ത സംഭവമുണ്ടായത്. സൗമ്യശേഖര്‍ സാഹു, റീമ സാഹു എന്നിവരുടെ വിവാഹത്തിനാണ് അപ്രതീക്ഷിതമായ സമ്മാനം ലഭിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ചു ദിവസത്തിനു ശേഷമാണ് ഇവര്‍ക്ക് ഈ വിവാഹസമ്മാനം പാര്‍സലായി ലഭിച്ചത്. സമ്മാനം തുറന്നുനോക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ സൗമ്യയും അമ്മൂമ്മ ജമമണിയും കൊല്ലപ്പെട്ടു. വധുവായിരുന്ന റീമ സാഹുവിനു പരുക്കേല്‍ക്കുകയും ചെയ്തു.

പഞ്ചിലാല്‍ മെഹറിനെ മറികടന്ന് സൗമ്യയുടെ അമ്മ സഞ്ജുക്തയെ ഭായ്ന്‍സയിലെ ജ്യോതി ബികാഷ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചു. ഇതിലുള്ള പക തീര്‍ക്കാന്‍ കുടുംബത്തെ ഒന്നടങ്കം നശിപ്പിക്കാന്‍ പഞ്ചിലാല്‍ തീരുമാനിക്കുകയായിരുന്നു. ഇതെങ്ങനെ നടപ്പാക്കുമെന്ന ആലോചനയ്‌ക്കൊടുവിലാണ് ബോംബ് പാര്‍സലായി അയയ്ക്കാന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
First published: April 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...