HOME /NEWS /Crime / മന്ത്രവാദം നടത്തുന്നെന്ന് സംശയം: യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

മന്ത്രവാദം നടത്തുന്നെന്ന് സംശയം: യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

News 18 Malayalam

News 18 Malayalam

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ബലാൻഗിർ പൊലീസ് എസ് പി നിതിൻ കുഷാൽക്കർ പറഞ്ഞു. മൂന്നു പേർക്കെതിരെയും ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഭുവനേശ്വർ: യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയും മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് യുവാവിന് ഇത്തരത്തിലുള്ള മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നതെന്നാണ് സംശയിക്കുന്നത്. ഒഡിഷയിലെ ബാലാൻഗിർ ജില്ലയിലാണ് സംഭവം.

    അതേസമയം, ഇത്തരത്തിലുള്ള ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വന്ന ഹഡിബന്ദു ബഗാർടി എന്നയാൾ ഇപ്പോഴും ഞെട്ടലിലാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇയാൾ ചികിത്സയിലാണ്. ഒഡിഷയിലെ ബോലൻഗിർ ജില്ലയിലെ സിന്ധേകെല പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുവബാടി ഗ്രാമത്തിൽ ജൂലൈ മൂന്നിനാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെയാണ് സംഭവം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

    ചീങ്കണ്ണിയെ വൈദികൻ വിസിറ്റിംഗ് കാർഡ് നൽകി പള്ളിക്കകത്തേക്ക് ക്ഷണിച്ചു; വൈറലായി വീഡിയോ

    അജ്ഞാതമായ കാരണങ്ങളാൽ ഗ്രാമത്തിൽ നിരവധിയാളുകൾ രോഗബാധിതരാകാൻ തുടങ്ങി. ഇരയായ ആളുടെ ആഭിചാരക്രികൾ മൂലമാണ് ഗ്രാമത്തിൽ ഇത്തരമൊരു അവസരം ഉണ്ടാകാൻ കാരണമെന്നാണ് പ്രദേശവാസികൾ സംശയിച്ചത്. തുടർന്ന് ഗ്രാമത്തിലെ പ്രായമായവർ ഒന്നിച്ചു കൂടുകയും ഇയാളെ ശിക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

    ജൂലൈ മൂന്നിന് ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ വടിയുമായി ബഗാർടിയുടെ വീട്ടിലേക്ക് എത്തുകയും ഇയാളെ വീട്ടിൽ നിന്ന് വലിച്ച് പുറത്തേക്കിട്ട് മർദ്ദിക്കുകയുമായിരുന്നു. പൊതുജനമധ്യത്തിൽ വെച്ച് ആയിരുന്നു ഈ ദയാരഹിതമായ പ്രവർത്തികൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ വിലക്കുകയും ബഗാർടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഗ്രാമീണരെയും അവർ കസ്റ്റഡിയിൽ എടുത്തു.

    International Kissing Day | ചുംബനം ആരോ​ഗ്യത്തിന് ഉത്തമമാവുന്നത് എന്തുകൊണ്ട്?

    സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ബലാൻഗിർ പൊലീസ് എസ് പി നിതിൻ കുഷാൽക്കർ പറഞ്ഞു. മൂന്നു പേർക്കെതിരെയും ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത്. അതേസമയം, പുറത്തു നിന്ന് എത്തിയ സംഘം തന്റെ സഹോദരനെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നെന്ന് കുടുംബാംഗമായ മൻമോത് ബഗാർടി പറഞ്ഞു. മലമൂത്ര വിസർജ്ജനം ഭക്ഷിക്കാൻ മർദ്ദകർ നിർബന്ധിച്ചെന്നും സഹോദരനെ മർദ്ദിച്ച മുഴുവൻ പേരുടെയും പേരു വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും സഹോദരൻ വ്യക്തമാക്കി.

    അതേസമയം, ആദ്യം പൊലീസ് പ്രതികൾക്കൊപ്പം ഇരയെയും കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോയെന്നും പിന്നീട് ഇരയ്ക്ക് വൈദ്യസഹായം നൽകണമെന്ന് പ്രത്യേകമായി അപേക്ഷിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ഇരയായ യുവാവിന്റെ ബന്ധുവായ യുവതി സീമ പറഞ്ഞു.

    First published:

    Tags: Crime, Crime news