• HOME
  • »
  • NEWS
  • »
  • crime
  • »
  • പെണ്‍കുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പെണ്‍കുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു

  • Share this:

    ഇടുക്കി: പെണ്‍കുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്. 2018ലാണ് ഇയാൾ ജോലി തേടി മാങ്കുളത്ത് എത്തിയത്. ജോലിക്കിടെ ഇയാള്‍ സമീപത്തെ വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലായി.

    തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയും അശ്ലീല വീഡിയോകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങിയില്ല. ഇതനിടെ നാട്ടിലേക്ക് പോയ പ്രതി അവിടെ നിന്നും ഭീക്ഷണി തുടര്‍ന്നുകൊണ്ടിരുന്നു.

    Also Read-മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ കൊല്ലം സ്വദേശിനിയുടെ ആറുലക്ഷം രൂപ തട്ടി; വ്യാജ നിർമാതാവ് പിടിയിൽ

    കുറച്ചുദിവസം മുമ്പ് പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാര്‍ നായികിനെ മൂന്നാര്‍ പൊലീസ് പിടികൂടിയത്.

    Published by:Jayesh Krishnan
    First published: