കോട്ടയം: ഇതരസംസ്ഥാന തൊഴിലാളിയെ (Migrant Worker)സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും കേരളത്തിലെത്തി കെട്ടിട നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.
പ്രതി രാഗേന്ദ്ര ഗൗഡ ഷഷീറിനെ ഞായറാഴ്ച കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പ്രതി സമീപത്തെ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
'സാറിന്റെ തൊപ്പി പോകും'; വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അമ്പാടി കണ്ണൻ പൊലീസിനോട്
സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ഇയാള്‍ ശ്രമിച്ചു.
ഞായറാഴ്ച പുലർച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. വനിതാ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചത്. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തി. ''സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും...'' എന്നായിരുന്നു പ്രതിയുടെ ഭീഷണി. പ്രതി ലഹരിക്ക് അടിമയാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.