HOME » NEWS » Crime » ODISHA POLICE FINDS 894 KIDS IN A WEEK CV JJ

കാണാതായ 894 കുട്ടികളെ ഒഡീഷ പോലീസ് എട്ട് ദിവസത്തിനിടെ കണ്ടെത്തി

ഒഡീഷ സർക്കാരിനെ ലക്ഷ്യം വെച്ച സംസ്ഥാന ബിജെപി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4000 ത്തിലധികം കുട്ടികളെ സംസ്ഥാനത്തു നിന്നും കാണാതായതായി കഴിഞ്ഞ ഡിസംബറിൽ ആരോപിച്ചിരുന്നു.

News18 Malayalam | news18
Updated: January 27, 2021, 8:47 PM IST
കാണാതായ 894 കുട്ടികളെ ഒഡീഷ പോലീസ് എട്ട് ദിവസത്തിനിടെ കണ്ടെത്തി
ന്യൂസ് 18
  • News18
  • Last Updated: January 27, 2021, 8:47 PM IST
  • Share this:
ഭുവനേശ്വർ: കാണാതായ 894 കുട്ടികളെ ഒഡീഷ പോലീസ് എട്ട് ദിവസത്തിനിടെ കണ്ടെത്തി.

ജനുവരി 18 മുതൽ ജനുവരി 25 വരെയാണ് ഇതിനായി ഒഡീഷ പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. ഏറ്റവും കൂടുതൽ 127 കുട്ടികളെ കേന്ദ്രപാറ ജില്ലയിൽ നിന്നുമാണ് രക്ഷപെടുത്തിയത്. 11 പേരെ മയൂർഭഞ്ചിൽ നിന്നും 88 പേരെ ബാലസോർ ജില്ലയിൽ നിന്നും രക്ഷപ്പെടുത്തിയതായി സംസ്ഥാന പോലീസ് ആസ്ഥാനം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

രക്ഷപ്പെടുത്തിയ 894 കുട്ടികളിൽ 800 പെൺകുട്ടികളും ബാക്കിയുള്ള 94 ആൺകുട്ടികളുമാണ്.834 കേസുകൾ കാണാതായ കുട്ടികളെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിവിധ ജില്ലാ പോലീസ് സൂപ്രണ്ടുമാർ (എസ്പി) നടത്തിയ നല്ല പ്രവർത്തനങ്ങളെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) അഭയ് അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഒരു ഔപചാരികമായ ചടങ്ങിൽ മനുഷ്യക്കടത്തിന് ഇരയായ 500 കുട്ടികളെ രക്ഷപ്പെടുത്തിയതിന് ഹരിയാന പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാറിനെ ആദരിച്ചു. എല്ലാ കുട്ടികളെയും സുരക്ഷിതമായി വീടുകളിലേക്ക് മടക്കിയ അദ്ദേഹത്തിനെ കട്ടക്കിൽ നടന്ന ഒരു പരിപാടിയിൽ പ്രവർത്തിക്കുന്ന സംഘടനയായ സബിത്രി ജനസേവയും അംഗീകരിച്ചു. ഭുവനേശ്വറിലെ എയിംസ് മുൻ ഡയറക്ടർ ഡോ. അശോക് കുമാർ മഹാപത്രയാണ് പോലീസ് ഉദ്യോഗസ്ഥന് ആദരം അർപ്പിച്ചത്.

പോലീസ് സേവനത്തിലുള്ള വിശ്വാസം പുനസ്ഥാപിച്ചതിനും കടത്തലിന് ഇരയായവരുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിച്ചതിനും കടത്തപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിയ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനുമാണ് ഉദ്യോഗസ്ഥനെ അനുമോദിച്ചത്. “ശ്രദ്ധേയമായ അർപ്പണബോധത്തിനും പ്രതിബദ്ധതയ്ക്കും ജാഗരൂകനായ പോലീസുകാരന് അവാർഡ് ലഭിച്ചു'  എന്നാണ് ANI പങ്കിട്ട ട്വിറ്ററിലെ ഒരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS]
ഈ ഉന്നതമായ ലക്ഷ്യത്തിൽ എന്റെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണ എനിക്കുണ്ട്. എന്റെ കുടുംബം പോലും എന്റെ ജോലി സമയം, ഉത്തരവാദിത്തം, കടമ എന്നിവ മനസിലാക്കുന്നു, ഇത് ആവശ്യക്കാരെ സഹായിച്ച് മുന്നോട്ട് പോകാൻ എന്നെ സഹായിക്കുന്നു ”, ആദരത്തിന് മറുപടിയായി രാജേഷ് കുമാർ പറഞ്ഞു

കാണാതായ കുടുംബാംഗങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ പഠന വേളയിൽ, 2016 മുതൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 500 ലധികം സ്ത്രീകളും കുട്ടികളും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി കണ്ടെത്തിഎന്ന് അദ്ദേഹം അറിയിച്ചു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ‌സി‌ആർ‌ബി) കണക്കുകൾ പ്രകാരം ഒഡീഷയിൽ കാണാതായ കുട്ടികളുടെ വീണ്ടെടുക്കൽ നിരക്ക് 2019 ൽ 27.1 ശതമാനമായിരുന്നു, ഇത് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണാതായ 4000 ലധികം കുട്ടികളെ ഇപ്പോഴും കണ്ടെത്താനാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒഡീഷ സർക്കാരിനെ ലക്ഷ്യം വെച്ച സംസ്ഥാന ബിജെപി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4000 ത്തിലധികം കുട്ടികളെ സംസ്ഥാനത്തു നിന്നും കാണാതായതായി കഴിഞ്ഞ ഡിസംബറിൽ ആരോപിച്ചിരുന്നു.
Published by: Chandrakanth viswanath
First published: January 27, 2021, 8:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories