നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • IPhone| ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റ് ഐ ഫോൺ വാങ്ങിയ പതിനേഴുകാരൻ അറസ്റ്റിൽ

  IPhone| ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റ് ഐ ഫോൺ വാങ്ങിയ പതിനേഴുകാരൻ അറസ്റ്റിൽ

  ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഒഡീഷ: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ 1,80,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ പതിനേഴുകാരൻ അറസ്റ്റിൽ. ഒഡീഷയിലെ ബൊലാംഗിർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

   രാജസ്ഥാനിലുള്ള 55 കാരനായ മധ്യവയസ്കനാണ് ഇയാൾ സ്വന്തം ഭാര്യയെ വിറ്റത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സംഭവം. രാജേഷ് റാണ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ ഐഫോൺ വാങ്ങിയതായും പൊലീസ് കണ്ടെത്തി.

   സോഷ്യൽമീഡിയയിലൂടെയാണ് രാജേഷ് റാണ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. തുടർന്ന് വീട്ടുകാരോട് വിവരം അറിയിക്കുകയും കുടുംബങ്ങൾ ഇരുവരുടേയും വിവാഹം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   കഴിഞ്ഞ ഓഗസ്റ്റിലാണ് ഭാര്യയ്ക്കൊപ്പം രാജേഷ് രാജസ്ഥാനിൽ എത്തിയത്. ഇവിടെയുള്ള ഇഷ്ടിക ഫാക്ടറിയിൽ ജോലിക്ക് കയറി. ജോലിയിൽ കയറി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമ്പത്തിയഞ്ചുള്ള മധ്യവയസ്കന് ഇയാൾ ഭാര്യയെ നൽകുന്നത്. ഭാര്യയെ വിറ്റ പണം ഇയാൾ ഐഫോൺ വാങ്ങാൻ ഉപയോഗിച്ചു.

   പെൺകുട്ടിയുടെ പിതാവിനോട് മകൾ മറ്റൊരാൾക്കൊപ്പം ഓടിപ്പോയെന്നും രാജേഷ് പറഞ്ഞു. എന്നാൽ രാജേഷ് പറഞ്ഞ കഥ വിശ്വസിക്കാൻ തയ്യാറാകാതിരുന്ന പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പെൺകുട്ടി രാജസ്ഥാനിലെ ബരൻ ജില്ലയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി.

   ഒഡീഷയിൽ നിന്നെത്തിയ പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് പെൺകുട്ടിയെ രക്ഷിച്ചത്. പെൺകുട്ടിയെ വിട്ടുനൽകാൻ ഗ്രാമവാസികൾ തയ്യാറായില്ല. ഇവർ റോഡ് അടക്കുകയും ചെയ്തു. 1,80,000 രൂപ നൽകിയാണ് പെൺകുട്ടിയെ മധ്യവയസ്കൻ വാങ്ങിയതെന്നായിരുന്നു ഗ്രാമീണരുടെ വാദം.

   രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെയാണ് പെൺകുട്ടിയെ ഒഡീഷ പൊലീസ് സംഘം രക്ഷപ്പെടുത്തിയത്. തന്റെ മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

   അതേസമയം, താൻ ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമായിരുന്നു രാജേഷ് റാണയുടെ ന്യായം. തനിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് പണം ആവശ്യമാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

   പ്രായപൂർത്തിയാകാത്തതിനാൽ രാജേഷ് റാണയെ കസ്റ്റഡിയിലെടുത്ത പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

   മറ്റൊരു സംഭവത്തിൽ,

   അമ്മായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനേഴുകാരനായ അനന്തരവൻ അറസ്റ്റിൽ. ബെംഗളുരുവിൽ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. അമ്മായിയുമായി പതിനേഴുകാരന് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, തനിക്കൊപ്പം ഒന്നിച്ചു ജീവിക്കാൻ യുവതി അനന്തരവനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളുരുവിൽ നിന്നും മറ്റൊരിടത്തേക്ക് പോകാമെന്നും ഇവർ പറഞ്ഞു. എന്നാൽ പതിനേഴുകാരൻ ഇത് എതിർത്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

   അനന്തരവനുമായുള്ള അടുപ്പം യുവതിയുടെ ഭർത്താവ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ അനന്തരവനോട് യുവതി ഇക്കാര്യം പറയുകയും സ്ഥലത്ത് നിന്ന് ഒന്നിച്ച് മറ്റൊരിടത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെ യുവതി കത്രികയെടുത്ത് പതിനേഴുകാരനെ ആക്രമിക്കാൻ തുനിഞ്ഞു.

   എന്നാൽ യുവതിയിൽ നിന്നും കത്രിക പിടിച്ചെടുത്ത പതിനേഴുകാരൻ ഇതേ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ബെഡ്ഷീറ്റിന് തീയിട്ട പതിനേഴുകാരൻ വീട് പൂട്ടി രക്ഷപ്പെട്ടു.

   വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽവാസികൾ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെ കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പതിനഞ്ചോളം മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
   Published by:Naseeba TC
   First published:
   )}