HOME » NEWS » Crime » OFFICE BOY SELLS THOUSANDS OF BIRTH AND DEATH CERTIFICATES TO BUY LIQUOR

മദ്യപിക്കാൻ പണം വേണം; ജനന-മരണ സർട്ടിഫിക്കറ്റുകൾ ആക്രിക്കടയിൽ വിറ്റ് ജീവനക്കാരൻ

ആക്രിക്കടയിൽ നിന്നും 10,500 ജനന സർട്ടിഫിക്കറ്റും 2,500 ഓളം മരണ സർട്ടിഫിക്കറ്റുകളും കണ്ടെത്തിയതായാണ് റിപ്പോർട്ട്

News18 Malayalam | news18-malayalam
Updated: March 22, 2021, 1:30 PM IST
മദ്യപിക്കാൻ പണം വേണം; ജനന-മരണ സർട്ടിഫിക്കറ്റുകൾ ആക്രിക്കടയിൽ വിറ്റ് ജീവനക്കാരൻ
പ്രതീകാത്മക ചിത്രം
  • Share this:
നോയിഡ: മദ്യപിക്കാനുള്ള പണം കണ്ടെത്താൻ ഓഫീസ് ബോയ് ചെയ്തത് അൽപം കടന്ന കൈ. നോയിഡയിലെ മുഖ്യ മെഡിക്കൽ ഓഫീസറുടെ(സിഎംഒ) കാര്യാലയത്തിലെ ഓഫീസ് ബോയിയാണ് പ്രതി. മദ്യപിക്കാനുള്ള എക്സ്ട്രാ പണം കണ്ടെത്താൻ ഓഫീസിലെ ജനന-മരണ സർട്ടിഫിക്കറ്റുകളിൽ പകുതിയിലധികവും ഇയാൾ എടുത്ത് വിറ്റു.

നരേഷ് എന്നാണ് ഓഫീസ് ബോയിയുടെ പേര് ഇതുവരെ അഞ്ഞൂറോളം സർട്ടിഫിക്കറ്റുകൾ ഇയാൾ ആക്രിക്കടയിൽ വിറ്റെന്നാണ് പറയുന്നത്. എന്നാൽ ആക്രിക്കടയിൽ നിന്നും 10,500 ജനന സർട്ടിഫിക്കറ്റും 2,500 ഓളം മരണ സർട്ടിഫിക്കറ്റും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.


മൂന്ന് ആഴ്ച്ച മുമ്പാണ് മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ സർട്ടിഫിക്കറ്റുകൾ എത്തിച്ചത്. ഇതു കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സർട്ടിഫിക്കറ്റുകൾ നഷ്ടമായി. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഓഫീസ് ബോയി ആണ് സർട്ടിഫിക്കറ്റുകൾ മോർണയിലുള്ള ആക്രിക്കടയിൽ രേഖകൾ വിറ്റതായി കണ്ടെത്തിയത്. മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് സർട്ടിഫിക്കറ്റുകൾ വിറ്റതെന്നാണ് നരേഷിന്റെ വിശദീകരണം.

Also Read-ഭൂമിതർക്കം: ഉയർന്ന ജാതിയിൽപ്പെട്ടവർ ദളിത് വിഭാഗത്തിൽപ്പെട്ട ഗർഭിണിയെ ആക്രമിച്ചു

ആരോഗ്യവകുപ്പ് സൂക്ഷിച്ച ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ് ഇവിടെയുണ്ടായിരുന്നത്. അതേസമയം, ക്ഷയരോഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകളും ആക്രിക്കടയിൽ നിന്നും കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Also Read-ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

ആക്രി കച്ചവടക്കാരനിൽ നിന്ന് കണ്ടെത്തിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങിച്ചതായി സെക്ടർ 19 പൊലീസ് സ്റ്റേഷൻ ആസാദ് സിംഗ് തോമർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. സിഎംഒയുടെ ഓഫീസിലെ ആഭ്യന്തര കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഗാർബേജ് ബോക്സിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.

ഓഫീസിൽ ദിവസ വേതന ജീവനക്കാരനാണ് നരേഷ്. സർട്ടിഫിക്കറ്റുകൾ വിറ്റതിലൂടെ നേരഷിന് തുച്ഛമായ പണം ലഭിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ ഓഫീസർ പറയുന്നത്. സംഭവം അറിഞ്ഞതോടെ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയതായും അദ്ദേഹേം അറിയിച്ചു.
Published by: Naseeba TC
First published: March 22, 2021, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories