യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി; തിരുര്‍ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

വീട്ടില്‍ അതിക്രമിച്ച്‌ കയറി പോലിസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ട് പോയി നഗ്‌നനാക്കി മര്‍ദ്ദിച്ചെന്നാണ് പരാതി

News18 Malayalam
Updated: October 27, 2020, 1:33 PM IST
യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി; തിരുര്‍ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
പ്രതീകാത്മക ചിത്രം
  • Share this:
പൊന്നാനി സ്വദേശി നജ്മുദ്ദീനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചത്. വീട്ടില്‍ അതിക്രമിച്ച്‌ കയറി പോലിസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ട് പോയി നഗ്‌നനാക്കി മര്‍ദ്ദിച്ചെന്നാണ് പരാതി. തിരുര്‍ പോലിസ് സ്റ്റേഷനിലെ സിപിഒ അനീഷ് പീറ്ററിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ പൊലിസ് മേധാവി യു. അബദുല്‍ കരീം ആണ് നടപടി എടുത്തത്. പെരുമ്പടപ്പ് സിഐയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അടിവസ്ത്രം വരെ അഴിപ്പിച്ച് പൂര്‍ണ്ണ നഗ്നനാക്കിയ ശേഷം നാല് മണിക്കൂറോളം അടിച്ചും ഇടിച്ചും പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Also Read ബ്രിട്ടനിലെ രാജകുടുംബം വീട്ടുജോലിക്കായി ആളെ തേടുന്നു; തുടക്ക ശമ്പളം 18.5 ലക്ഷം രൂപ; അപേക്ഷിക്കാൻ ചെയ്യേണ്ടത്

മർദ്ദനത്തിനിടയില്‍ ബോധരഹിതനായ നജ്മുദ്ദീനെ ബോധം വന്നപ്പോള്‍ പുറത്തുവിട്ടു. അവശനായ യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊന്നാനി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം പോലിസ് ചീഫ്, ഡി.വൈ.എസ്.പി, ഐ.ജി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും പ്രത്യേക പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.
Published by: user_49
First published: October 27, 2020, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading