• HOME
  • »
  • NEWS
  • »
  • crime
  • »
  • തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓയിൽപാം എസ്റ്റേറ്റ് മാനേജർ; കീഴടക്കിയത് മണിക്കൂറുകൾക്ക് ശേഷം

തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓയിൽപാം എസ്റ്റേറ്റ് മാനേജർ; കീഴടക്കിയത് മണിക്കൂറുകൾക്ക് ശേഷം

  • News18
  • Last Updated :
  • Share this:
    കൊല്ലം: തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഓയിൽപാം എസ്റ്റേറ്റ് മാനേജരെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് കീഴടക്കി. കൊല്ലം ചിതറ അരിപ ഓയിൽ പാം എസ്റ്റേറ്റ് മാനേജരായ എൽ പി പ്രതീഷാണ് തോക്ക് ചൂണ്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അദ്ദേഹത്തിൻറെ കൈവശമുണ്ടായിരുന്ന ആറു തിരനിറക്കുന്ന റൈഫിൾ ഉപയോഗിച്ചാണ് പ്രദേശവാസികളേയും ആദിവാസികളെയും തൊഴിലാളികളെയും വഴിയാത്രകാരയ സ്കൂൾ കുട്ടികളെയും ഭീഷണിപ്പെടുത്തിയത്.

    തൊഴിലാളികൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ കടക്കൽ എസ് ഐ സജുവിന് നേരെയും ഇയാൾ തോക്കുചൂണ്ടി. തന്നെ അറസ്റ്റ് ചെയ്യാൻ എസ് ഐക്ക് അധികാരമില്ലെന്നും മജിസ്ട്രേറ്റ് ഓർഡറുമായി വന്നാൽ താൻ അറസ്റ്റ് വരിക്കാൻ തയാറാണെന്നും അദ്ദേഹം പൊലീസുകാരോട് പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥനായ തന്നെ അറസ്റ്റ് ചെയ്യാൻ പറ്റില്ലന്നാണ് ഇയാൾ പൊലീസുകാരോട് പറഞ്ഞത്.

    ക്വാർട്ടേഴ്സിനുള്ളിൽ കയറിയാൽ വെടിവെയ്ക്കുമെന്നും ധൈര്യമുള്ളവർ കയറാനും പൊലീസുകാരെ ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം കടക്കൽ നിന്നു ഫയർഫോഴ്സും കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് ക്വാർട്ടേഴ്സിന്റെ വാതിൽ ചവിട്ടിത്തുറന്ന് പൊലീസ് അകത്ത് കയറുകയും കീഴടക്കുകയുമായിരുന്നു. അക്രമാസക്തനായ ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിലേക്ക് മാറ്റി. തുടർന്ന് ഇദ്ദേഹത്തിൻറെ കൈവശമുണ്ടായിരുന്ന റൈഫിൾ പൊലീസ് പിടിച്ചെടുത്തു.

    First published: