നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

  വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

  സംഭവത്തില്‍ മോഷണശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

  News 18 Malayalam

  News 18 Malayalam

  • Share this:
   പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടത്തിന് സമീപം വയോധിക മരിച്ചനിലയില്‍. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടില്‍ ശാരദ(75)യെയാണ് വീട്ടുകിണറിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചേനക്കാട്ടില്‍ ബാലന്‍ നായരെ(70) പൊലീസ് കസ്റ്റഡിയിലെടുതത്തു.

   വീടിനുള്ളില്‍ നെറ്റിയില്‍ മുറിവേറ്റ നിലയിലായിരുന്നു ബാലന്‍ നായരെ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഓണത്തോടനുബന്ധിച്ച് ശനിയാഴ്ച ബന്ധുവീട്ടില്‍ പൊയതായാണ് വിവരം. സംഭവത്തില്‍ മോഷണശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

   അതേസമയം ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകാറുള്ളതായി പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

   പോലീസ് ഉദ്യോഗസ്ഥയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്തി

   തമിഴ്നാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ബെല്‍റ്റ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വിരുദനഗര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്നേഷ്(35) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   ഭര്‍ത്താവ് വിഘ്നേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്നേഷ്. എട്ട് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്.

   അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മദുരയിലാണ് പോകാന്‍ ഭാമുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തിരുന്നു. വിരുദനഗറിലെ കുളരക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

   വെള്ളിയാഴ്ച രാത്രി താമസം മാറുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വിഘ്നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പോലീസ് പിടികൂടി.
   Published by:Jayesh Krishnan
   First published: