• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മദ്യപിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം : പ്രതി പിടിയിൽ

Arrest | മദ്യപിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം : പ്രതി പിടിയിൽ

ആക്രമണത്തില്‍ പരിക്ക് സംഭവിച്ച പത്മനാഭന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്

  • Share this:
    തിരുവനന്തപുരം: മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍ (Arrest) വിളവൂര്‍ക്കല്‍ കുണ്ടമണ്‍ഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് അറസ്റ്റിലായത്. മലയിന്‍കീഴ് പോലീസാണ് പ്രതിയെ പിടകൂടിയത്.

    ശനിയാഴ്ചയാണ്  പത്മനാഭന്‍ നായര്‍രെ (80) പ്രതി ആക്രമിച്ചത്. വൈശാഖ് പത്മനാഭന്‍ നായരുടെ വീടിന് അടുത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതും വീട്ടില്‍ അറിയിക്കും എന്ന് പറഞ്ഞതിനുള്ള വൈരാഗ്യമാണ്  അക്രമണത്തിലേക്ക്  നയിച്ചത്.

    ആക്രമണത്തില്‍ പരിക്ക് സംഭവിച്ച പത്മനാഭന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മലയിന്‍കീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആര്‍. രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പിടകൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും

    അതേ സമയം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിലാണ് സ്ഥിരീകരണം.

    വിഷാംശം ഉള്ളിൽ ചെന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. യുവതിയുടെ വായിൽ നിന്നും നുരയും പതയും വന്നതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്നും പോലീസ്.

    കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ ഉള്ള ഹോട്ടൽ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ 107 ആം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചതായി ഹോട്ടല്‍ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോള്‍ ലഭിക്കുകയായിരുന്നു.തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുറി കുത്തിതുറന്നാണ് മൃതദേഹം കണ്ടെത്തിയത്.

    സംഭവത്തിൽ, ഗായത്രിക്ക് ഒപ്പമുണ്ടായിരുന്ന പ്രവീണിനെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണ്‍ കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

    Also Read-ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയില്‍

    ഇരുവരും ശനിയാഴ്ച ഉച്ചയ്ക്കാണ് ഹോട്ടലില്‍ മുറിയെടുത്തത്. വൈകിട്ട് പ്രവീണ്‍ പുറത്ത് പോയിരുന്നു. ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു.

    Also Read-ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഒളിവില്‍; ദുരൂഹത

    ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്. വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം.
    Published by:Jayashankar AV
    First published: