അയൽവാസിയുടെ കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കരുണാകരനെ ക്രൂരമായി മർദിച്ച അയാൽവാസികളായ യുവാക്കൾ പിന്നീട് കല്ലെറിയുകയും ചെയ്തു

news18-malayalam
Updated: September 10, 2019, 2:50 PM IST
അയൽവാസിയുടെ കല്ലേറിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ബാലരാമപുരത്ത് അയൽവാസികളുടെ കല്ലേറിൽ പരുക്കേറ്റയാൾ മരിച്ചു. പാറക്കോണം സ്വദേശിയായ കരുണാകരനാണ് കൊല്ലപ്പെട്ടത്. അയൽവാസികളായ മൂന്ന് പേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുണാകരന്റെ വീടിന് സമീപം ഫ്ലക്സ് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കരുണാകരനെ ക്രൂരമായി മർദിച്ച അയാൽവാസികളായ യുവാക്കൾ പിന്നീട് കല്ലെറിയുകയും ചെയ്തു. ജനനേന്ദ്രിയത്തിന് അടക്കം പരിക്കേറ്റ കരുണാകരൻ അവശ നിലയിൽ ആയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് മരണം സംഭവിച്ചത്. ഇയാള്‍ക്ക് 72 വയസ്സായിരുന്നു.

അപ്പാർട്ട്മെന്‍റിന്‍റെ ഏഴാം നിലയിൽ നിന്ന് മൂന്നുവയസുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്നു

അയാൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ശാന്ത, മകൻ പ്രവീൺ, സുഹൃത്ത് സന്തോഷ് എന്നിവരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്.
First published: September 10, 2019, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading