• HOME
 • »
 • NEWS
 • »
 • crime
 • »
 • വയോധികന്റെ മൃതദേഹം മരുമകള്‍ രഹസ്യമായി സംസ്‌കരിച്ചു; മകൻ ഡിജിപിക്ക് പരാതി നല്‍കി

വയോധികന്റെ മൃതദേഹം മരുമകള്‍ രഹസ്യമായി സംസ്‌കരിച്ചു; മകൻ ഡിജിപിക്ക് പരാതി നല്‍കി

മകന്‍ വരുന്നതുവരെ സംസ്‌കാരം നടത്തരുതെന്ന് പഞ്ചായത്തംഗം ആവശ്യപ്പെട്ടെങ്കിലും ഇവരെ മണ്‍വെട്ടിയും കമ്പിയും കൊണ്ട് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു മരുമകളെന്നും പരാതിയിൽ പറയുന്നു

ഭാസ്‌കരന്‍പിള്ള

ഭാസ്‌കരന്‍പിള്ള

 • Share this:
  കൊല്ലം: വയോധികനായ അച്ഛന്റെ മൃതദേഹം ആരും അറിയാതെ സംസ്‌കരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.  തഴവ കുതിരപന്തി കാവിന്റെ വടക്കതില്‍ ജി. ഗോപാലകൃഷ്ണനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കുതിരപന്തി ചന്തയിലെ ആദ്യകാല വ്യാപാരിയായിരുന്ന കാവിന്റെ വടക്കതില്‍ ഭാസ്‌കരന്‍പിള്ള (90) കഴിഞ്ഞ 13ന് പുലര്‍ച്ചെയാണ് മരിച്ചത്. 11.30നോടെ മൃതദേഹം സംസ്‌കരിക്കാനുള്ള ദഹനചൂള എത്തിയപ്പോഴാണ് പരിസരവാസികള്‍പോലും വിവരം അറിയുന്നതെന്ന് പരാതിയിൽ പറയുന്നു.

  പരിസരവാസികളായ ആരേയും മരുമകള്‍ പ്രിയ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. സ്വന്തമായി രണ്ട് വീടും ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവകയുമുള്ള മകന്‍ ഭാര്യയുമായി പിണങ്ങി വാടകവീട്ടിലാണ് താമസം. മകന്‍ വരുന്നതുവരെ സംസ്‌കാരം നടത്തരുതെന്ന് പഞ്ചായത്തംഗം വത്സല, മുന്‍ പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെ മണ്‍വെട്ടിയും കമ്പിയും കൊണ്ട് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ വീടിന് പുറത്തിറങ്ങുകയും ചെയ്തു.

  വിവരം ഓച്ചിറ പോലീസില്‍ അറിയിച്ചെങ്കിലും മൃതദേഹത്തിന് തീ കത്തിയ ശേഷമാണ് പോലിസ് എത്തിയതന്ന് സലിം അമ്പീത്തറ പറഞ്ഞു. ഇതുകാരണം ഏക മകനായ ഗോപാലകൃഷ്ണന് മൃതദേഹം കാണാനോ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനോ അവസരമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു.

  കരയോഗക്കാരെ പോലും അറിയിക്കാതെ മൃതദേഹം ധൃതി പിടിച്ച് ആരേയും കാണിക്കാതെ സംസ്‌കരിച്ച പ്രിയയുടെ നടപടിയില്‍ പരിസരവാസികളും ദൂരുഹത ആരോപിക്കുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും സ്വന്തം വീട്ടില്‍ നിന്നും ആട്ടിയിറക്കിയ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ പേരിലുള്ള കുതിരപന്തിയിലെ കുടുംബ വസ്തുവില്‍ താമസിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

  കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രിക ബസ് കയറി മരിച്ചു

  കോഴിക്കോട് കാറിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി ബസ് കയറി മരിച്ചു. വേങ്ങേരി കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശന്റെ മകള്‍ അഞ്ജലി(27)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.45ന് കരിക്കാംകുളത്തിനും തഴമ്പാട്ടുപാടത്തിനുമിടയിലാണ് അപകടം നടന്നത്. വേങ്ങേരി ഭാഗത്തുനിന്ന് ജോലിസ്ഥലത്തേക്ക് വരികയായിരുന്നു അഞ്ജലി. ബ്രേക്കിട്ടപ്പോള്‍ പുറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ സമയം കോഴിക്കോട്ടുനിന്ന് പറമ്പിൽ ബസാറിലേക്ക് പോകുന്ന കുനിയിൽ എന്ന സ്വകാര്യ ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സംഭവിച്ചു.

  മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം അരീക്കാട്ടുള്ള ഭർതൃവീട്ടിൽ സംസ്ക്കരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് അഞ്ജലി. ഭര്‍ത്താവ് വിപിന്‍ സൈനികനാണ്. അര്‍ഥിക, അദ്വിക എന്നീ ഇരട്ടക്കുട്ടികളാണ് അഞ്ജലിക്കുള്ളത്.
  Published by:Rajesh V
  First published: