അവിഹിതമെന്ന് സംശയം: തെലങ്കാന യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി

കൊലപാതകക്കുറ്റത്തിന് കേസ് ചുമത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

news18
Updated: August 6, 2019, 10:38 AM IST
അവിഹിതമെന്ന് സംശയം: തെലങ്കാന യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി
കൊലപാതകക്കുറ്റത്തിന് കേസ് ചുമത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
  • News18
  • Last Updated: August 6, 2019, 10:38 AM IST IST
  • Share this:
ഹൈദരാബാദ്: തെലങ്കാനയിൽ യുവതിയെയും മക്കളെയും ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി ഭർത്താവ്. വികർബദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.. ഒരു സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ 32 കാരനാണ് ഭാര്യയെയും ഒന്‍പതും അഞ്ചും വയസുള്ള മക്കളെയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി.

Also Read-വീണ്ടും ദൃശ്യം; മൃതദേഹത്തിനായി കുഴിച്ചപ്പോൾ ലഭിച്ചത് പട്ടിക്കുട്ടിയുടെ ജഡം

കൊല്ലപ്പെട്ട സ്ത്രീയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിലുള്ള ഒൻപതു വയസുകാരനായ മകനും ഇവർക്കൊപ്പമാണ്. അഞ്ച് വയസുകാരിയായ മകൾ പുതിയ ബന്ധത്തിലെ കുട്ടിയാണ്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭാര്യയുടെ ഫോണിൽ ചില സന്ദേശങ്ങൾ കണ്ടത് ഭർത്താവിൽ സംശയം ഉയർത്തിയിരുന്നു. ഇതെച്ചൊല്ലി ഇവർ തമ്മിൽ വഴക്കും പതിവായിരുന്നു. ഞായറാഴ്ച മദ്യപിച്ചെത്തിയ ഭർത്താവ് വീണ്ടും ഭാര്യയുമായി വഴക്കുണ്ടാക്കി.. ഇതിന്റെ ദേഷ്യത്തിൽ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. ഒൻപതുകാരാനയ മകനെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചിട്ടുണ്ട്.

Also Read-വിജിലൻസ് കേസെന്ന് വ്യാജ പ്രചാരണം; പരാതിയുമായി വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്

ആത്മഹത്യാ ചെയ്യാമെന്നാണ് ആദ്യം കരുതിയതെങ്കിലും തന്റെ മരണശേഷം കുട്ടികൾക്ക് ആരുമില്ലാതാകുമെന്ന ചിന്ത അതിൽ നിന്ന് പിന്തിരിപ്പിച്ചെന്നും ഇയാൾ മൊഴി നൽകിയിരുന്നുവെന്നാണ് പൊലീസുകാർ അറിയിച്ചിരിക്കുന്നത്. കൊലപാതകക്കുറ്റത്തിന് കേസ് ചുമത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍