HOME » NEWS » Crime » ON SUSPICION OF STEALING MANGOES TWO MAN BEAT AND STUFF MOUTHS WITH DUNG TO TWO MINOR BOYS

മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് മർദിച്ചു; വായിൽ ചാണകം നിറച്ചു

കാണാതായ വളർത്തുനായയെ അന്വേഷിച്ച് മാന്തോപ്പിൽ എത്തിയതായിരുന്നു കുട്ടികൾ.

News18 Malayalam | news18-malayalam
Updated: April 3, 2021, 9:07 AM IST
മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് മർദിച്ചു; വായിൽ ചാണകം നിറച്ചു
A screengrab of the video of the incident. (Twitter)
  • Share this:
തെലങ്കാന: മാന്തോട്ടത്തിൽ കയറി മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് തെലങ്കാനയിൽ രണ്ട് കുട്ടികൾക്ക് നേരെ കൊടുംക്രൂരത. കുട്ടികളെ കെട്ടിയിട്ട് തല്ലുകയും ചാണകയം വായിൽ കുത്തി നിറയ്ക്കുകയും ചെയ്തു.

സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ മെഹബൂബാബാദ് ജില്ലയിൽ തൊറൂർ ഗ്രാമത്തിൽ വ്യാഴാഴ്ച്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെയാണ് മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ചത്.


കാണാതായ വളർത്തുനായയെ അന്വേഷിച്ച് ഗ്രാമത്തിന്റെ അതിർത്തിയിലുള്ള മാന്തോപ്പിൽ എത്തിയതായിരുന്നു കുട്ടികൾ. മാന്തോപ്പിലുണ്ടായിരുന്ന രണ്ടുപേർ കുട്ടികൾ മാങ്ങ മോഷ്ടിക്കാൻ വന്നതാണെന്നാരോപിച്ച് പിടിച്ചു വെക്കുകയായിരുന്നു.

എന്നാൽ കാണാതായ പട്ടിയെ അന്വേഷിച്ച് വന്നതാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും ഇത് കേൾക്കാൻ തോട്ടത്തിലെ തൊഴിലാളികൾ തയ്യാറായില്ല. രണ്ടു കുട്ടികളേയും കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഇതിനിടയിൽ ഒരാൾ ചാണകമെടുത്ത് കുട്ടികളുടെ മുഖത്ത് തേക്കുകയും വായിലേക്ക് തള്ളുകയും ചെയ്തു.

കൂടാതെ, കുട്ടികളോട് ക്രൂരത കാണിക്കുക മാത്രമല്ല, ഇതിന്റെ വീഡിയോയും ഇവർ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേർ ഇവർക്കെതിരെ രംഗത്തെത്തുകയായിരുന്നു. രണ്ടു പേരേയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കാൻ നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

Also Read-കിണറ്റിൽനിന്ന് വെള്ളമെടുത്തതിന് അച്ഛനെ മകനും മരുമകളും ചേർന്ന് മർദ്ദിച്ചു; സംഭവം മലപ്പുറത്ത്

ബനോതു യാകു, ബനോതു രാമുലു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മാന്തോപ്പിലെ കാവൽക്കാരാണ്. ഐപിസി സെക്ഷൻ 342, 324, 504 എന്നിവയ്ക്ക് പുറമേ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ, കിണറ്റില്‍ നിന്ന് വെള്ളമെടുത്തെന്ന് ആരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദിച്ചു. മലപ്പുറം നിലമ്പൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കേസില്‍ മകനും മരുമകളും അറസ്റ്റിലായി. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) ആണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹമാസകലം പരുക്കുകളോടെ നൈനാനെ അയല്‍വാസികള്‍ ചേർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അറസ്റ്റിലായ ചെറിയാന്‍, സൂസമ്മ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Also Read-ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ നാല് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപമുള്ള പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്ക്ക് ആണ് കഴിഞ്ഞു വന്നത്. കുറച്ചു നാളുകളായി നൈനാനും മകൻ ചെറിയാനും തമ്മിൽ വഴക്കു ഉണ്ടാകാറുണ്ട്. ഇന്നലെ രാവിലെയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി.

അതിനുശേഷം വൈകുന്നേരത്തോടെ വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ നൈനാൻ പൈപ്പ് തുറന്നപ്പോൾ ചെറിയാൻ എത്തി തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ സമീപത്തു കിടന്ന വടി ഉപയോഗിച്ച് ചെറിയാൻ അച്ഛനെ ദേഹമാസകലം അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ ചെറിയാന്‍റെ ഭാര്യ സൂസമ്മയും ഓടിയെത്തി നൈനാനെ ഉപദ്രവിച്ചു.
Published by: Naseeba TC
First published: April 3, 2021, 9:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories