• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Seized | കരിപ്പൂരിൽ പൊലീസിന്‍റെ വൻ സ്വർണവേട്ട; ഒന്നര കോടിയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

Gold Seized | കരിപ്പൂരിൽ പൊലീസിന്‍റെ വൻ സ്വർണവേട്ട; ഒന്നര കോടിയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

മിശ്രിത രൂപത്തിലുള്ള 774 ഗ്രാം സ്വര്‍ണ്ണം മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ദുസലാം കടത്താൻ ശ്രമിച്ചത്

Gold-seized_karippur

Gold-seized_karippur

  • Share this:
മലപ്പുറം: കരിപ്പൂരിൽ പോലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. 1.5 കോടി വില വരുന്ന രണ്ടേ മുക്കാല്‍ കിലോയിലധികം സ്വര്‍ണ്ണ മിശ്രിതമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിച്ചത്. ബെഹ്റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ ഇന്ന് പുലര്‍ച്ചെ 1.30 മണിക്ക് എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാം (40) എന്നയാളില്‍ നിന്നാണ് പോലീസ് 2.791 കിലോ സ്വർണം പിടികൂടിയത്.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം, പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ ശേഷം തുണികൊണ്ടുള്ള ബെല്‍റ്റിനുള്ളിലൊളിപ്പിച്ച് അരയില്‍ കെട്ടിവെച്ച രൂപത്തിലും, മിശ്രിത രൂപത്തിലുള്ള 774 ഗ്രാം സ്വര്‍ണ്ണം മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ദുസലാം കടത്താൻ ശ്രമിച്ചത്.

774 ഗ്രാം ശരീരത്തിനകത്തും 2018 ഗ്രാം അരയിലും ഒളിപ്പിച്ച അബ്ദു സലാമിന് കരിപ്പൂര്‍ എയര്‍ കസ്റ്റംസ് പരിശോധനയെ എളുപ്പത്തില്‍ അതിജീവിച്ച് എയര്‍പോര്‍ട്ടിന് പുറത്ത് എത്താനായി.
എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാടെത്താനായിരുന്നു അബ്ദുസലാമിന് ബെഹ്റൈനില്‍ വെച്ച് കള്ളകടത്ത് മാഫിയ നല്‍കിയ നിര്‍ദേശം. അതനുസരിച്ച് അബ്ദുസലാം ടാക്സിയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചെങ്കിലും സിറോ പോയിന്‍റില്‍ വെച്ച് പോലീസ് കാര്‍ തടഞ്ഞു അബ്ദു സലാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്‍റെ പക്കല്‍ സ്വര്‍ണ്ണമില്ലെന്ന നിലപാടില്‍ അബ്ദുസലാം ഉറച്ചു നിന്നു.

എന്നാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്സറേ എടുത്തതില്‍ പിന്നെ അബ്ദു സലാമിന് പോലീസിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അബ്ദുസലാമിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 30 കേസുകളില്‍ നിന്നായി 14 കോടി രൂപ വില വരുന്ന 28 കിലോ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം ജിദ്ദയിൽ നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വർണത്തിന് വേണ്ടി

പെരിന്തല്‍മണ്ണയില്‍  അഗളി സ്വദേശിയായ പ്രവാസി അബ്ദുല് ജലീൽ കൊലക്കേസിൽ മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂന്താനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു യഹിയ. ജിദ്ദയിൽ നിന്നും ജലീലിൻ്റെ കൈവശം ഒരു കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ഇത് കണ്ടെത്താൻ വേണ്ടി ആയിരുന്നു മർദ്ദനം. സ്വർണം എവിടെ എന്ന് പറയും വരെ ജലീലിനെ മർദിക്കാൻ യഹിയ നിർദേശം നൽകി എന്ന് പോലീസ് പറഞ്ഞു.

മർദ്ദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയ ഒളിവിൽ പോകുക ആയിരുന്നു.  കേസിലെ 4 പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആണ്.ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. യഹിയ യുടെ അറസ്റ്റോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 9 ആയി. ജലീലിൻ്റെ മൊബൈല് ഫോണും ലഗ്ഗേജും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 Also Read- പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തി

ജിദ്ദയിൽ നിന്നും കൊടുത്തയച്ച സ്വർണം ജലീൽ മറ്റാർക്കോ നൽകി എന്നാണ് യഹിയയുടെ സംഘത്തിൻ്റെ മൊഴി. യഹിയ മുൻപ് ഒരു അടി പിടിക്കേസിൽ മാത്രം ആണ് പ്രതി ആയിട്ടുള്ളത്. ഹവാല സംഘങ്ങളുമായി യഹിയക്ക് ബന്ധം ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട് . 4 ദിവസം നീണ്ട മർദ്ദനത്തെ തുടർന്ന് അവശനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുക ആയിരുന്നു. യഹിയയെ ഒളിവിൽ പോകാൻ സഹായിക്കുകയും സൗകര്യങ്ങൾ നൽകുകയും ചെയ്ത 3 പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇത് വരെ 9 പേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read- പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി യഹിയ കസ്റ്റഡിയിൽ

യഹിയയെ സഹായിച്ച മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34),  പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന്‍ (23) എന്നിവരെയാണ്  യഹിയക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.
Published by:Anuraj GR
First published: