കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ഇന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വർണം പിടികൂടി. ഇന്ന് പിടിച്ചെടുത്തതിൽ 900 ഗ്രാം സ്വർണം ഗ്രീൻ ചാനലിലൂടെ കടത്താൻ ശ്രമിച്ചതാണ്. 916 ഗ്രാം തൂക്കം വരുന്ന മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത് ദുബായിൽ നിന്ന് വന്ന മലപ്പുറം സ്വദേശി അഹമ്മദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്.
കൂടാതെ ഇന്ന് രാവിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയ മറ്റ് രണ്ട് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫസലാണ് ഇന്ന് രാവിലെ 1.059 കിലോ സ്വർണവുമായി പിടിയിലായത്.
Also Read- കരിപ്പൂരിൽ കസ്റ്റംസ് മൂന്നുപേരിൽനിന്നായി രണ്ടുകോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിറാണ് പിടിയിലായ മറ്റൊരാൾ. 1.15 കിലോ സ്വർണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മൂന്ന് പേരും സ്വർണം കൊണ്ടുവന്നത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് മാഫിയയുടെ ആളുകളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.