• HOME
  • »
  • NEWS
  • »
  • crime
  • »
  • പത്മത്തെ എത്തിക്കാനായ ഷാഫിക്ക് വാ​ഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപ; 15,000 രൂപ മുൻ‌കൂർ വാങ്ങി

പത്മത്തെ എത്തിക്കാനായ ഷാഫിക്ക് വാ​ഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപ; 15,000 രൂപ മുൻ‌കൂർ വാങ്ങി

സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകി

  • Share this:
    കൊച്ചി: നരബലിയ്ക്കായി ഷാഫിയ്ക്ക് ഭഗവൽ സിംഗും ഭാര്യ ലൈലയും നൽകിയത് ലക്ഷങ്ങള്‍. തവണകളായി പത്ത് ലക്ഷത്തോളം രൂപയാണ് ഷാഫി ഇവരിൽ നിന്ന് വാങ്ങിയത്. പത്മത്തെ എത്തിക്കുന്നതിനായി ഒന്നരലക്ഷം രൂപയാണ് വഗ്ദാനം ചെയ്തിരുന്നത്. 15,000 രൂപ മുഹമ്മദ്‌ ഷാഫി മുൻ‌കൂർ വാങ്ങി. സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

    റോസ്‌ലിനെ കൊലപ്പെടുത്തുംമുമ്പ് 3.5 ലക്ഷം രൂപ ഷാഫി കൈപ്പറ്റി. ഇയാളുടെ ബാങ്ക് വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പണമിടപാട് സംബന്ധിച്ച കൂടുതൽ അന്വേഷണം കസ്റ്റഡിയിൽ എടുത്ത ശേഷമായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ‌ തുക മുൻകൂറായി വാങ്ങിയ ശേഷമാണ് പൂജ സംബന്ധിച്ച കാര്യങ്ങൾ‌ ഇവരോട് വ്യക്തമാക്കിയത്.

    Also Read-പത്മത്തിന്റെ മൃതദേഹം ഒരു കുഴിയില്‍; റോസ്ലിന്റേത് പലയിടത്തായി; കുഴിയില്‍ 30 രൂപയുടെ നാണയങ്ങള്‍

    കൃത്യം നടത്തിയതിന് ശേഷം വലിയൊരു തുകയും ഷാഫി ഇവരിൽ നിന്ന് കൈപ്പറ്റിയതായാണ് റിപ്പോർട്ട്. തുക സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് 8 കേസുകൾ ആണ്.

    Also Read-'നരബലിക്കുശേഷം മനുഷ്യമാംസം തിന്നു'; പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസിൽ പ്രതിയുടെ വെളിപ്പെടുത്തൽ

    ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനിൽ ഉൾപ്പെടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുത്തൻകുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസാണ് ഏക ക്രിമിനൽ കേസ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: