ശരണ്യയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തത് പൊതുനിരത്തിൽ; ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കുറ്റപത്രം

ആദ്യം എറിഞ്ഞപ്പോൾ പാറക്കെട്ടുകളിൽ വീണ കുട്ടിയെ ശരണ്യ വീണ്ടും ഇറങ്ങിച്ചെന്ന് കടലിലേക്ക് എറിഞ്ഞെങ്കിലും വെള്ളത്തിൽ മുങ്ങിയല്ല കുട്ടി മരിച്ചത്.

News18 Malayalam | news18-malayalam
Updated: June 9, 2020, 5:09 PM IST
ശരണ്യയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തത് പൊതുനിരത്തിൽ; ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കുറ്റപത്രം
saranya
  • Share this:
കണ്ണൂർ: കണ്ണൂരിൽ ഒന്നരവയസുകാരനെ അമ്മ ശരണ്യ കല്ലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം പുറത്ത്. ശരണ്യയും കാമുകനും കൊലപാതകത്തിന് മുമ്പ് ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുന്നിലാണ് ഗൂഡാലോചന നടത്തിയത് എന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കുറ്റം ഭർത്താവ് പ്രണവിന് മുകളിൽ ചുമത്താനുള്ള തീരുമാനം എടുത്തതും അവിടെ വച്ചാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഫെബ്രവരി 16 ന് ഇരുവരും വൈകുന്നേരം 3.45 മുതൽ 5.15 വരെയാണ് ഗൂഢാലോചന നടത്തിയത്.

ആദ്യം എറിഞ്ഞപ്പോൾ പാറക്കെട്ടുകളിൽ വീണ കുട്ടിയെ ശരണ്യ വീണ്ടും ഇറങ്ങിച്ചെന്ന് കടലിലേക്ക് എറിഞ്ഞെങ്കിലും വെള്ളത്തിൽ മുങ്ങിയല്ല കുട്ടി മരിച്ചത്. ശക്തമായി പാറയിൽ ചെന്നടിച്ചതിനെ തുടർന്ന് മുഖത്തും നെറ്റിയിലുമുള്ള പരിക്കുകൾ മൂലമാണ് മരണം എന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധൻ ആർ ജി ഹേമന്ത് കുമാർ ആണ് ഇത് സംബന്ധിച്ചുള്ള മൊഴി നൽകിയിട്ടുള്ളത്. കുട്ടിയെ കൊല്ലുന്നതിന് തൊട്ട് മുമ്പ് ശരണ്യ മുലപ്പാൽ നൽകിയിരുന്നു. കട്ടിയായ മുലപ്പാലിന്റെ അംശം വയറിൽ നിന്ന് പോസ്റ്റ് മോർട്ടം സമയത്ത് കണ്ടെത്തിയതായും മൊഴിയിൽ ഉണ്ട്.

ശരണ്യയും കാമുകനും മുമ്പ് വീട്ടിൽ ശാരീരിക ബന്ധം പുലർത്തിയിരുന്നെന്നും കുറ്റപത്രം പറയുന്നു. ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കാമുകൻ നിതിൻ ശരണ്യയുടെ കുട്ടിയുടെ ബ്രേസ്‌ലെറ്റ് കൈക്കലാക്കി വിൽപ്പന നടത്തി. ഒരു ലക്ഷം രൂപ ശരണ്യ കൊണ്ട് ലോൺ എടുപ്പിക്കാനും കാമുകൻ ശ്രമിച്ചതായും കുറ്റപത്രം വ്യക്തമാക്കുന്നു.

അതേ സമയം വലിയന്നൂർ സ്വദേശി നിതിന് എതിരെ വ്യക്തമായ തെളിവുകൾ കുറ്റപത്രത്തിൽ ഇല്ലന്ന് പ്രതിഭാഗം അഭിഭാഷകൻ മഹേഷ് വർമ പറഞ്ഞു. ഒന്നര വയസ്സുള്ള കുട്ടിയെ കൊല്ലുവാൻ പൊതുനിരത്തിൽ വച്ച് ഗൂഢാലോചന നടത്തി എന്ന പൊലീസ് വാദം തികച്ചും അസ്വാഭാവികമാണെന്നും മഹേഷ് വർമ്മ ചൂണ്ടിക്കാണിക്കുന്നു.
TRENDING:BREAKING | ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
[NEWS]
RIP Chiranjeevi Sarja|പത്ത് വർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹം; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു മടങ്ങി
[PHOTO]
Kerala Lottery Result: 75 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി SS-202 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
[NEWS]


ശരണ്യയുടെ ഭർത്താവ് പ്രണവ് ആണ് പ്രോസിക്യൂഷൻ പ്രധാന സാക്ഷി. പ്രണവ് ഉൾപ്പെടെ 48 സാക്ഷികളാണ് കേസിലുള്ളത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 120b 109 എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം . കഴിഞ്ഞ ഫെബ്രുവരി 17 നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
First published: June 9, 2020, 5:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading