പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്

News18 Malayalam | news18-malayalam
Updated: May 26, 2020, 11:29 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്
  • Share this:
കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട 16 വയസ്സുകാരിയെ ആണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ തലനാട് നെല്ലുവേലിൽ വീട്ടിൽ ആഷിഷ് സോണി ബലാത്സംഗം ചെയ്തത്.

ലോക്ക് ഡൗണിനു മുമ്പ് നാഗമ്പടം ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് സോഷ്യൽ മീഡിയ വഴി അടുപ്പം സ്ഥാപിച്ചു. പിന്നീട് വിവാഹ വാഗ്ദാനം നൽകി കുറിച്ചിയിലെ വീടിനു സമീപത്തുള്ള കപ്പ തോട്ടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്.

TRENDING:ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി[NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ആഷിഷ്. ഏറ്റുമാനൂർ ഗാന്ധിനഗർ കളമശ്ശേരി പോലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണം അടക്കമുള്ള കേസുകളിൽ പ്രതിപ്പട്ടികയിൽ ഉണ്ട്.  പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടി പരാതി നൽകി എന്നറിഞ്ഞതോടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
First published: May 26, 2020, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading