കൊച്ചി: മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശി മിന്‍റു (36) ആണ് മരിച്ചത്. മലമുറി മറിയം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മിന്‍റു കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അൽപ്പ സമയത്തിനകം ഇയാള്‍ മരണപ്പെടുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ കുറുപ്പുംപടി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അമ്പേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവ്, എസ് ഐ മാരായ റ്റി.ബി.ബിബിൻ, അബ്ദുൾ ജലീൽ, വി.എം.അലി, എസ്.സി.പി.ഒ അനീഷ് കുരിയാക്കോസ്, സി.പി.ഒ ബിന്ദു. എന്നിവരാണ് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Guest Workers, Kochi