നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'പെണ്ണുകാണാനായി' കൊണ്ടുപോയി നഗ്നനാക്കി പണവും വാച്ചും കവർന്നു; പ്രതി പിടിയിൽ

    'പെണ്ണുകാണാനായി' കൊണ്ടുപോയി നഗ്നനാക്കി പണവും വാച്ചും കവർന്നു; പ്രതി പിടിയിൽ

    പെൺകുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന  മുറിയിൽ കയറ്റിയശേഷം  ഭീഷണിപ്പെടുത്തി നഗ്നനാക്കി യുവതിയോടൊപ്പം ഫോട്ടോകളെടുത്തു. തുടർന്ന് ഇതുകാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി:  എറണാകുളത്തുനിന്നും വ്യവസായിയെ മൈസൂരിൽ പെണ്ണുകാണാൻ എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. മൈസൂരിലെ  വിജനമായ പ്രദേശത്ത് ഒരു വീട്ടിലെത്തിച്ചായിരുന്നു കവർച്ച. പെൺകുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന  മുറിയിൽ കയറ്റിയശേഷം  ഭീഷണിപ്പെടുത്തി നഗ്നനാക്കി യുവതിയോടൊപ്പം ഫോട്ടോകളെടുത്തുവെന്നാണ് പരാതി.

    Also Read- വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തർക്കം; കൊല്ലത്ത് അമ്മാവനെ മരുമകൻ കൊലപ്പെടുത്തി

    കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും  വിലയേറിയ വാച്ചും പ്രതി തട്ടിയെടുത്തു. മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്ത ശേഷം നാദാപുരത്തെത്തിച്ചു വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കുകയും ചെയ്യുകയും തുടർന്ന് പീഡനക്കേസിലും  മയക്കുമരുന്നുകേസിലും പെടുത്തും  എന്നുപറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

    Also Read- ആൻഡ്രിയ യേറ്റ്സ്; ലോകത്തെ ഏറ്റവും ക്രൂരയായ മാതവിന്റെ ജീവിത കഥ

    കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കായക്കൊടി മടയനാർ പൊയ്യിൽ വീട്ടിൽ അജ്മൽ ഇബ്രാഹിം (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

    Also Read- റൂം മേറ്റിനെ കൊന്ന് സ്ഥലം വിട്ടു; പൊലീസ് അന്വേഷണം ചെന്നെത്തിയത് 'സീരിയൽ കില്ലറിൽ'

    വ്യാപാരിയെ മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിൽ എത്തിച്ചു. വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടനെ കർണാടക പൊലീസ് എന്നുപറഞ്ഞ് കുറച്ച് പേർ  വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്നഫോട്ടോകൾ എടുക്കുകയും കവർച്ച ചെയ്യുകയുമായിരുന്നു.

    Also Read- ഭാര്യയുടെ ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ ഭർത്താവ് കണ്ടെത്തിയ വഴി; ബൈക്ക് മോഷണം

    ബ്രോക്കർമാർ എന്ന രീതിയിൽ വ്യവസായിയെ കൂട്ടിക്കൊണ്ടു പോയവർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെ ആണെന്ന് പിന്നീടാണ് മനസ്സിലായത്. ഇവരാണ് രണ്ടുലക്ഷം രൂപ നാദാപുരത്ത് വെച്ച് കൈപ്പറ്റിയത്. പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തും  എന്നുപറഞ്ഞ് തുടർന്നും പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ആണ് വ്യാപാരി പരാതി നൽകിയത്.
    Published by:Rajesh V
    First published:
    )}