നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

    ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

    ഗൃഹനാഥനെ ലോഡ്ജില്‍ വിളിച്ചുവരുത്തി യുവതിയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

    News18

    News18

    • Share this:
      കൊച്ചി: ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പുതുവൈപ്പിന്‍ സ്വദേശി തുറക്കല്‍ ജസ്ലിന്‍ ജോസാണ് പൊലീസ് പിടിയിലായത്. വൈക്കം സ്വദേശിയെയാണ് ഇയാള്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. ആലപ്പുഴ സ്വദേശിയായ 26 കാരിയാണ് ഗൃഹനാഥനുമായി അടുപ്പം സ്ഥാപിച്ചത്.

      സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. ഗൃഹനാഥനെ ലോഡ്ജില്‍ വിളിച്ചുവരുത്തി യുവതിയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 1,35,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. യുവതിയ്‌ക്കൊപ്പം കൂട്ട് നിന്നതിനാണ് ജസ്ലിന്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

      പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൃഹനാഥനുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ ജസ്ലിന്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട ഗൃഹനാഥന്‍ ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

      സംഭവത്തില്‍ യുവതി ഉള്‍പ്പെടെയുള്ള ചിലരെ പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

      പ്രണയിനിയുമായി ഒളിച്ചോടിയ 24 കാരനെ തലയറുത്ത് കൊന്നു; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

      കര്‍ണാടക ബെലഗാവില്‍ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പ്രണയത്തിന്‍റെ പേരിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. 24 കാരന്‍ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

      തലയറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി. എന്നാല്‍ ബെലഗാവി അതിര്‍ത്തിയില്‍ വച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു.

      പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവില്‍പോയി. ബെലഗാവിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെണ്‍കുട്ടി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
      Published by:Jayesh Krishnan
      First published:
      )}