• HOME
  • »
  • NEWS
  • »
  • crime
  • »
  • അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്

  • Share this:

    കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ചും അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയും കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ആണ് സ്വര്‍ണം പിടികൂടിയത്.

    അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ അബ്ദുല്‍ സലിം, സജീര്‍ എന്നിവരാണ് പിടിയിലായത്. മൂന്ന് കാപ്സ്യൂളുകളുടെ രൂപത്തിലാണ് അബ്ദുള്‍ സലിം സ്വര്‍ണം ഒളിപ്പിച്ചത്. 636 ഗ്രാം സ്വര്‍ണമാണ് സജീര്‍ അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലൊളിപ്പിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ മലദ്വാരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തിലാക്കി 1158 ഗ്രാം സ്വര്‍ണം കൂടി ഒളിപ്പിച്ചതായി കണ്ടെത്തിയത്.

    ഇന്ന് മംഗളൂരു വിമാനത്താവളത്തിലും വൻ സ്വർണവേട്ട നടന്നു. മകളുടെ ഡയപ്പറില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യാത്രക്കാരനാണ് മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഡയപ്പറിനുള്ളിലെ പൗച്ചുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

    Also Read- വീണ്ടും വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം കരിപ്പൂരിൽ പിടിക്കപ്പെടുന്നു; ഇക്കുറി ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണം

    ഇതിന് പുറമേ മറ്റൊരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച്‌ അരയില്‍ ബെല്‍റ്റ് പോലെ കെട്ടുകയും വേറൊരാള്‍ മലാശയത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.

    Published by:Anuraj GR
    First published: