Robbery | നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ പ്ലംബിങ്, വയറിങ് സാധനങ്ങൾ മോഷ്ടിച്ചു
Robbery | നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വൻ കവർച്ച; ഒരു ലക്ഷം രൂപയുടെ പ്ലംബിങ്, വയറിങ് സാധനങ്ങൾ മോഷ്ടിച്ചു
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്‍റെ വയറിംങ് ജോലികൾ പൂർത്തികരിച്ചിരുന്നു. വയറുകൾ സ്വിച്ച് ബോർഡുകളിൽ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിക്കുകയായിരുന്നു
കോട്ടയം: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വൻ കവർച്ച. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. പനന്താനത്തിൽ ഹൻസൽ പി നാസറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ഒരു ലക്ഷത്തിലേറെ രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ മോഷണം പോയി. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹൻസൽ പി നാസറിന്‍റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ കവർന്നത്. ഇരുനില വീടിന്‍റെ നിർമ്മാണത്തിനായി 1.15 ലക്ഷം രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങളാണ് വീട്ടുകാർ വാങ്ങിയിരുന്നത്. ഇവയെല്ലാം നിർമ്മാണം നടക്കുന്ന വീട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും മോഷ്ടാക്കൾ കൊണ്ടുപോയി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്‍റെ വയറിംങ് ജോലികൾ പൂർത്തികരിച്ചിരുന്നു. വയറുകൾ സ്വിച്ച് ബോർഡുകളിൽ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിക്കുകയായിരുന്നു. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലംബിംങ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയിട്ടുണ്ട്. വീടിനുള്ളിൽ ഉണ്ടായിരുന്ന വയറുകൾ മുറിച്ച് നശിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടിൽ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രിയിൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു. ഈ സമയത്താണോ മോഷണം നടനന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.
കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ പിടിയിൽ
കൊല്ലം: കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന് സ്വദേശി അംജത്ത് (43),പുനലൂർ കാഞ്ഞിരംവിള വീട്ടിൽ ജോൺ മകൻ റോബിൻ(32) എന്നിവരാണ് അറസ്റ്റിലായത്.
മെയ് മൂന്നിന് രാത്രി 7.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുനലൂർ മാർക്കറ്റ് റോഡിൽ വച്ച് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പുനലൂർ സ്വദേശിയായ ഹാരിസ് ഓടിച്ചുകൊണ്ടുവന്ന കാറിൽ ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായ പ്രതികൾ ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെയും ആക്രമിക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പിന്നീട് അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ ഹാരിസും കുടുംബവും പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. റോബിൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. പുനലൂർ ഡി.വൈ.എസ്.പി ബി വിനോദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്. ഐ ഹരീഷ്, എ. എസ് .ഐ അമീൻ സി.പി.ഒ മാരായ രഞ്ജിത്ത്, അജീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പുനലൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.