HOME /NEWS /Crime / ലേയ്‌സ് നൽകാത്തതിന് യുവാവിനെ മർദിച്ച കേസ്; കൊല്ലത്ത് ഒരാൾ അറസ്റ്റിൽ

ലേയ്‌സ് നൽകാത്തതിന് യുവാവിനെ മർദിച്ച കേസ്; കൊല്ലത്ത് ഒരാൾ അറസ്റ്റിൽ

 പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

  • Share this:

    ലേയ്‌സ് നൽകാത്തതിന് യുവാവിനെ മർദ്ദിച്ച കേസിൽ കൊല്ലത്ത് ഒരാൾ അറസ്റ്റിൽ.  കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേർ ഒളിവിലാണ്.

    കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ലേയ്‌സ് ചോദിച്ചാണ് മർദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

    കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ.  എട്ടോളം പേർ ചേർന്ന് മർദ്ദിച്ചു എന്നാണ് പോലീസിൽ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തിരുന്നു.

     Also Read- 'ലേയ്സ് ചോദിച്ചിട്ട് കൊടുത്തില്ല'; യുവാവിനെ മദ്യപാനികൾ ക്രൂരമായി മര്‍ദിച്ചതായി പരാതി

    'സൈക്കിള്‍ എടുക്കാന്‍ കൂട്ടുകാരന്റെ വീട്ടിലേക്ക് ലെയ്‌സും വാങ്ങി പോവുകയായിരുന്നു. ഒരാള്‍ വന്നിട്ട് ലെയ്‌സ് ചോദിച്ചു. മദ്യപിച്ചതിനാല്‍ ലെയ്‌സ് തരില്ലെന്ന് പറഞ്ഞു. ഒരു പവന്റെ മാലയും ഫോണും എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. മാല പൊട്ടിച്ചെടുത്തപ്പോള്‍ ഞാന്‍ കൈയ്യില്‍ കയറി പിടിച്ചു. പിന്നാലെയാണ് ഇടിച്ചത്.' നീലകണ്ഠന്‍ പറഞ്ഞു.

    First published:

    Tags: Arrest, Attack, Kollam