HOME /NEWS /Crime / ബെവ്കോ ഔട്ട്ലെറ്റ് കുത്തിതുറന്ന് മദ്യം മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

ബെവ്കോ ഔട്ട്ലെറ്റ് കുത്തിതുറന്ന് മദ്യം മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

50340 രൂ​പ വി​ല​വ​രു​ന്ന 31 കു​പ്പി മു​ന്തി​യ ഇ​നം വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ചത്.

50340 രൂ​പ വി​ല​വ​രു​ന്ന 31 കു​പ്പി മു​ന്തി​യ ഇ​നം വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ചത്.

50340 രൂ​പ വി​ല​വ​രു​ന്ന 31 കു​പ്പി മു​ന്തി​യ ഇ​നം വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ചത്.

  • Share this:

    തിരുവനന്തപുരം വർക്കലയിൽ ബെവ്കോ ഔ​ട്ട്‌​ലെ​റ്റ് കു​ത്തി​ത്തു​റന്ന്  മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തിയും പി​ടി​യി​ൽ. വെ​ട്ടൂ​ർ കു​ഴി​വി​ള വീ​ട്ടി​ൽ സ്വ​ദേ​ശി പൂ​ട എ​ന്ന ഷം​നാ​ദാ​ണ്​ (35) പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കോ​ട്ടു​മൂ​ല സ്വ​ദേ​ശി അ​സിം, അ​യി​രൂ​ർ കോ​വൂ​ർ സ്വ​ദേ​ശി ശ​ങ്ക​ര​ൻ എ​ന്ന അ​ജി​ത്ത് എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞത്.

    2022 ഡി​സം​ബ​ർ 13 ന് ​പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് വ​ർ​ക്ക​ല ബി​വ​റേ​ജ​സ്‌ ഔ​ട്ട്‌​ലെ​റ്റി​ന്റെ പൂ​ട്ട്​ കു​ത്തി​ത്തു​റ​ന്ന് ഗ്രി​ൽ വ​ള​ച്ച്​ മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. ഔ​ട്ട്​​ലെ​റ്റ് മാ​നേ​ജ​ർ ക്യാ​ബി​ന് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ച, 50340 രൂ​പ വി​ല​വ​രു​ന്ന 31 കു​പ്പി മു​ന്തി​യ ഇ​നം വി​ദേ​ശ​നി​ർ​മി​ത മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ചത്.

    Also Read- വര്‍ക്കല ബിവറേജസ് ഔട്ട്‌ലറ്റ് കുത്തി തുറന്ന് 50340 രൂപ വിലവരുന്ന 31 കുപ്പി മദ്യം മോഷ്ടിച്ചു

    ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ബാ​ഗു​ക​ളി​ലാ​യാ​ണ് ഇ​വ​ർ മ​ദ്യം ക​ട​ത്തിയത്. ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന്റെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദിച്ച ശേഷമാണ് ​ഇവര്‍ അകത്ത് പ്ര​വേ​ശി​ച്ച​ത്. അ​തിനാല്‍ ബെവ്കോ ഔട്ട്ലെറ്റിലെ സി.​സി ടി.​വി​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ന്റെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

    First published:

    Tags: Robbery, Varkala Bevco