• HOME
 • »
 • NEWS
 • »
 • crime
 • »
 • Rape | അസം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Rape | അസം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

വീട്ടുജോലി വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട്ടെത്തിച്ച യുവതിയെയാണ് പീഡനത്തിന് ഇരയാക്കിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കോഴിക്കോട്‌: അസം (Assam) സ്വദേശിനിയായ യുവതിയെ ലോഡ്‌ജില്‍ എത്തിച്ച് പീഡിപ്പിച്ച (Rape) സംഭവത്തിൽ ഒരാള്‍കൂടി കസ്റ്റഡിയിലായി. പയ്യോളി സ്വദേശി ഫസറുദീനെയാണ്‌ അന്വേഷണസംഘം വെള്ളിയാഴ്​ച രാത്രി കസ്​റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വീട്ടുജോലി വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട്ടെത്തിച്ച യുവതിയെയാണ് പീഡനത്തിന് ഇരയാക്കിയത്. യുവതിയെ പീഡിപ്പിച്ച സംഭവത്ഥിൽ അസം സ്വദേശി ഉൾപ്പടെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ എം.പി റോഡിലെ ലോഡ്‌ജ്‌ നടത്തിപ്പുകാരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രതികളെ പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

  അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല; കടയ്ക്കാവൂർ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി

  തിരുവനന്തപുരം: മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മ റിമാൻഡിലായതോടെ ശ്രദ്ധ നേടിയ കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്. അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.

  കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നുണ്ട്.

  കടയ്ക്കാവൂര്‍ സ്വദേശിയായ നാല് കുട്ടികളുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസബംറിലാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരനായ രണ്ടാമത്തെ മകൻ പിതാവിനോട് പറഞ്ഞതോടെയാണ് കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുട്ടിയെ കൌൺസിലിങ്ങിന് വിധേയമാക്കിയപ്പോഴും പീഡിപ്പിച്ചെന്ന മറുപടിയാണ് നൽകിയത്. തുടർന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മാതാവിനെതിരായ പരാതി വ്യാജമാണെന്നായിരുന്നു ഇളയ മകന്‍റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴിയ്ക്കൊപ്പമായിരുന്നു മൂത്തകുട്ടി ഉറച്ചുനിന്നത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകുകയായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്.

  Also Read- Viral | കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

  കേസിൽ യുവതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ സമയം ഹൈക്കോടതി തന്നെയാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്താന്‍ നിർദേശിച്ചത്. ഡോ. പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷര്‍മ്മദിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകൾ നടത്തി. മാനസികാരോഗ്യ വിദ​ഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നാണ് കൗണ്‍സിലിംഗില്‍ വ്യക്തമായത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് വീട്ടുകാർ കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി കുട്ടി ഉന്നയിച്ചുവെന്നാണ് കണ്ടെത്തല്‍.
  Published by:Anuraj GR
  First published: