കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു പിടികൂടാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒരാൾ കൂടി പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന മലപ്പുറം അരീക്കോട് പത്തനാപുരം സ്വദേശി ഫസ്ലുറഹമാനാണ് അറസ്റ്റിലായത്.
സെപ്തംബര്‍ ആറിന് കരിപ്പൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡി.ആര്.ഐ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച സംഭവത്തില്‍ വധശ്രമത്തിനാണു കേസെടുത്തിരിക്കുന്നത്. കാറില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഫസലു റഹ്മാൻ ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം കൊണ്ടോട്ടി സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം കീഴടങ്ങിയത്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഈ കേസില്‍ ഒന്നാം പ്രതിയായ നിസാറിനെ സംഭവ സ്ഥലത്തുവെച്ച് തന്നെ ഡി.ആര്.ഐ സംഘം പിടികൂടിയിരുന്നു. സംഭവ ദിവസം 3.4 കിലോഗ്രാം സ്വര്‍ണം ഇരുവരും ചേർന്ന് കടത്തുവാൻ ശ്രമിച്ചത്.
ഈ സ്വര്‍ണം വിമനത്താവളത്തിനു പുറത്തെത്തിക്കാന്‍ സഹായം നല്കിയ വിമാനത്താവളത്തിലെ 4 ക്ലീനിങ് സൂപ്പര്‍വൈസര്‍മാരെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.