തൃശ്ശൂർ: സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. ഇച്ചാൽ സ്വദേശി അബ്ദുറഹിമാൻ്റ മകൻ ഷെമീർ (42)ആണ് അറസ്റ്റിലായത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ഷെമീർ പിടിയിലായത്.
സനൂപിനെ ആക്രമിക്കുമ്പോൾ ഷെമീർ സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഷെമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ഈ മാസം നാലാം തീയതി രാത്രിയിൽ കുന്നംംകുളത്തിന് അടുത്ത് ചിറ്റിലങ്ങാടാണ് സിപിഎമ്മിൻ്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി യു സനൂപ് കുത്തേറ്റ് മരിക്കുുന്നത്. സനൂപിനെ കൊലപ്പെടുത്തിയത് ആർ എസ് എസ് ആണെന്നാണ് സി പി എമ്മൻ്റ ആരോപണം. എന്നാൽ ബിജെപിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ കൊലപാതകത്തിൽ ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm branch secratary attacked, DYFI Murder, Murder in Thrissur