Popular Finance Scam| പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: കമ്പനി ഡയറക്ടർ ഡോ.റിയ ആൻ തോമസ് അറസ്റ്റിൽ

ഇതോടെ പോപ്പുലർ തട്ടിപ്പ് കേസിലെ 5 പ്രതികളും പൊലീസ് പിടിയിലായി.

popular finance scam

popular finance scam

  • Share this:
    മലപ്പുറം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ ഡോ. റിയ ആൻ തോമസ് അറസ്റ്റിൽ. മലപ്പുറത്തെ വീട്ടിൽ നിന്നുമാണ് കോന്നി സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിയയെ കസ്റ്റഡിയിലെടുത്തത്.

    കമ്പനി ഡയറക്ടറായ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഡോ. റിയ ആൻ തോമസ്. ഇതോടെ പോപ്പുലർ തട്ടിപ്പ് കേസിലെ 5 പ്രതികളും പൊലീസ് പിടിയിലായി.

    TRENDING: 'വേഗം സുഖം പ്രാപിക്കട്ടെ'; കോവിഡ് ബാധിച്ച ആരാധകന് ശബ്ദസന്ദേശവുമായി രജനീകാന്ത്[NEWS]വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പാചകക്കാരനുൾപ്പടെ 17 പേര്‍ക്ക് കോവിഡ്; വധുവും വരനും നിരീക്ഷണത്തിൽ[NEWS]ആറന്മുളയിൽ ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു[NEWS]

    സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് ഡോ. റിയ ആൻ തോമസ്. കേസിലെ മറ്റ് പ്രതികളായ റോയി ഡാനിയേൽ, ഭാര്യ പ്രഭാ തോമസ്, മക്കൾ റീന തോമസ്, റീബ തോമസ് എന്നിവരെ നേരെത്തെ അറസ്റ്റ് ചെയ്യതിരുന്നു.



    റിയ ആൻ തോമസിനോട് മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാം. കേസിലെ നിർണായക വിവരങ്ങൾ ഡോ.റിയാ തോമസിൽ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
    Published by:Rajesh V
    First published:
    )}