• HOME
 • »
 • NEWS
 • »
 • crime
 • »
 • Rape | പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ഏഴുപേർ

Rape | പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ഏഴുപേർ

കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തൊടുപുഴ: ജോലി വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച് (Rape) ഗർഭിണിയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളമറ്റം സ്വദേശി പ്രയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ (Arrest) എണ്ണം ഏഴായി. മറ്റ് ആറ് പ്രതികൾ റിമാൻഡിലാണ്. പീഡന വിവര അറിഞ്ഞിട്ടും പുറത്ത് പറയാത്തതിനാൽ പെൺകുട്ടിയുടെ അമ്മയെയും മുത്തശിയെയും പ്രതി ചേർക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.

  പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തായിരുന്നു പീഡനമെന്ന് അന്വേഷണത്തിലെ കണ്ടെത്തൽ. പെൺകുട്ടി സുരക്ഷിത കേന്ദ്രത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനും തുടർന്ന് തൊടുപുഴ പൊലീസിനും നൽകുകയായിരുന്നു. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

  ഡിവൈഎഫ്ഐ നേതാവുമൊത്ത് നാടുവിട്ട് വിവാഹം കഴിച്ച യുവതി കോടതിയിൽ ഹാജരായി

  കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് ഡി വൈ എഫ് ഐ നേതാവിനൊപ്പം പോയി വിവാഹിതയായ യുവതി താമരശ്ശേരി കോടതിയില്‍ ഹാജരായി. കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോസ്‌ന ജോസഫാണ് പിതാവിന്റെ പരാതിയെ തുടര്‍ന്ന് കോടതിയിലെത്തിയത്. ഡി വൈ എഫ് ഐ നേതാവായ ഷജിനുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചതായും യുവതി കോടതിയില്‍ മൊഴി നല്‍കി. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു ഭര്‍ത്താവിന്റെ കൂടെ പോകുവാന്‍ കോടതി അനുവദിച്ചു.

  Also Read- DYFI നേതാവിനെയും യുവതിയേയും കാണാതായി; പുരോഹിതന്റെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

  യുവതിയെ തട്ടികൊണ്ട് പോയതാണ് എന്നാരോപിച്ച് പള്ളി വികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോടഞ്ചേരി പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രണ്ട് മതത്തില്‍ പെട്ടവര്‍ ഇങ്ങനെ വിവാഹിതരാവുന്നത് സി പി എം അനുകൂലിക്കുന്നില്ലെന്നും ഷെജിന്‍ ചെയ്തത് മതസൗഹാര്‍ദ്ദം തകർക്കുന്നതാണെന്നും മുന്‍ എം എല്‍ എ യും സി പി എം നേതാവുമായ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന ഇതിനകം വിവാദമായി. ലിന്റോ ജോസഫിന്റെ വിവാഹം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ജോര്‍ജ് എം തോമസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്.

  സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജോസ്ന ജോസഫിനൊപ്പം പോയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോസ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
  Published by:Anuraj GR
  First published: