• HOME
  • »
  • NEWS
  • »
  • crime
  • »
  • Policemen's death in Palakkad| പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Policemen's death in Palakkad| പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

മെയ് 19 നാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ചത്.

  • Share this:
    പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ പൊലീസുകാർ ഷോക്കേറ്റ് മരിച്ച (Policemen's death)സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. പൊലീസുകാരുടെ മൃതദേഹം മാറ്റാൻ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ് പറയുന്നു.

    മെയ് 19 നാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി സ്വദേശി അശോകൻ, അത്തിപ്പൊറ്റ സ്വദേശി മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read-പൊലീസുകാരുടെ മരണം; പന്നിക്കെണി വെച്ചയാൾ അറസ്റ്റിൽ‌; മൃതദേഹം കൈവണ്ടിയിൽ കയറ്റി വയലിലിട്ടു

    ക്യാമ്പിന്റെ പിറകുവശത്തെ ചുറ്റുമതിലിന് പുറത്ത് ഏകദേശം 200 മീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്ന വയല്‍. 60 മീറ്ററോളം അകന്നായിരുന്നു രണ്ട് മൃതദേഹങ്ങളും. ഒറ്റനോട്ടത്തില്‍ കാണാത്തവിധം വരമ്പിനോട് ചേര്‍ന്നായിരുന്നു മൃതദേഹങ്ങള്‍.

    Also Read-മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തി KSRTC ബസുമായി കടന്നയാള്‍ പിടിയില്‍; നിരവധി വാഹനങ്ങളെ ഇടിച്ചു

    ഇരുവരുടെയും കൈയിലുള്‍പ്പെടെ പൊള്ളലേറ്റ് തൊലിയുരിഞ്ഞ നിലയിലുള്ള പാടുകളുണ്ട്. ഇരുവരെയും ബുധനാഴ്ച രാത്രി ഒമ്പതര മുതല്‍ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ പോലീസും ക്യാമ്പിലെ സേനാംഗങ്ങളും പരിസരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

    സംഭവത്തിൽ മുട്ടിക്കുളങ്ങര സ്വദേശി സുരേഷ് നേരത്തേ അറസ്റ്റിലായിരുന്നു. കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടിച്ചതിന് വനംവകുപ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

    കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടത്.
    Published by:Naseeba TC
    First published: