Drug Seized | അങ്കമാലിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഒരു വർഷത്തിനിടെ പിടികൂടിയത് 500 കിലോ കഞ്ചാവ്
Drug Seized | അങ്കമാലിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഒരു വർഷത്തിനിടെ പിടികൂടിയത് 500 കിലോ കഞ്ചാവ്
കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി പറവൂര്‍ പോലിസ് പിടികൂടിയ രണ്ടു പേരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലിയില്‍ പോലീസ് പരിശോധന നടത്തിയത്
കൊച്ചി: അങ്കമാലിയില്‍ (Angamaly) നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടില്‍ മുഹമ്മദ് സാഹിറിനെയാണ് പറവൂര്‍ - അങ്കമാലി പോലീസ് (Police) സംയുക്തമായി അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി പറവൂര്‍ പോലിസ് പിടികൂടിയ രണ്ടു പേരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലിയില്‍ പോലീസ് പരിശോധന നടത്തിയത്.
കാറിന്റെ പിന്‍സീറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. പറവൂരില്‍ പിടിയിലായവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നത് മുഹമ്മദ് സാഹിറാണ്. ഒറീസയില്‍ നിന്നാണ് സാഹിര്‍ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി മയക്കുമരുന്നിനെതിരെ പ്രത്യേക പരിശോധനകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, നോര്‍ത്ത് പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗ്ഗീസ്, അങ്കമാലി ഇന്‍സ്പെക്ടര്‍ സോണി മത്തായി എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര വര്‍ഷത്തിനിടയില്‍ 500 കിലോഗ്രാമോളം കഞ്ചാവാണ് റൂറല്‍ പോലീസ് പിടികൂടിയത്. നാല് കിലോഗ്രാമോളം ഹാഷിഷ് ഓയിലും, രണ്ടര കിലോ എം.ഡി.എം.എ യും , അമ്പതോളം എല്‍.എസ്.ഡി സ്റ്റാമ്പും പിടികൂടിയിരുന്നു.
എറണാകുളം റൂറല്‍ ജില്ലയില്‍ ഇന്നലെ നടന്ന മയക്ക്മരുന്ന് വേട്ടയില്‍ രണ്ട് പേര് പിടിയിലായിരുന്നു.കീഴ്മാട് എരുമത്തല സിപ നിവാസില്‍ അഖില്‍രാജ് കരുമാലൂര്‍ മില്ലുപടി മുപ്പത്തടം വള്ളയങ്ങാടി വീട്ടില്‍ ഷാഹുല്‍ ഹമീദ് എന്നിവരാണ് പിടിയിലായത്. മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു വിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്ക്മരുന്ന് പിടി കൂടിയത്.
അങ്കമാലിയില്‍ നിന്നും പത്ത് കിലോയോളം കഞ്ചാവും, ഒന്നരകിലോ ഹാഷിഷ് ഓയിലും നോര്‍ത്ത് പറവൂരില്‍ നിന്ന് രണ്ടര കിലോയോളം കഞ്ചാവും ഒന്‍പത് ഗ്രാം ഹാഷിഷ് ഓയലുമാണ് പിടികൂടിയത്. പറവൂരില്‍ ഇവര്‍ മയക്ക് മരുന്ന് കടത്താന്‍ ഉചയോഗിച്ച കാറില്‍ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. അങ്കമാലിയില്‍ ഒരു ഫ്ലാറ്റില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് പിടികൂടുന്നതിന് മൂന്നാം തീയതി മുതല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.