നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോൻസൺ മാവുങ്കൽ ശില്പങ്ങൾ വാങ്ങി മൂന്നുകോടി നൽകിയില്ലെന്ന ശില്പിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു

  മോൻസൺ മാവുങ്കൽ ശില്പങ്ങൾ വാങ്ങി മൂന്നുകോടി നൽകിയില്ലെന്ന ശില്പിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു

  മോൻസനെതിരായ അഞ്ചാമത്തെ കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്

  മോൻസൺ മാവുങ്കൽ

  മോൻസൺ മാവുങ്കൽ

  • Share this:
  പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന് എതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നൽകിയ പരാതിയിലാണ് കേസ്. ശില്പങ്ങൾ വാങ്ങിയ ശേഷം മൂന്ന് കോടി രൂപ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു സന്തോഷിന്റെ പരാതി.

  മോൻസൺ മാവുങ്കൽ തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ ഏറെയും കിളിമാനൂർ സ്വദേശിയായ സന്തോഷ് നൽകിയതായിരുന്നു. ഈ ശേഖരത്തിലെ 70 ശതമാനത്തിലേറെയും താൻ നൽകിയിരുന്നതാണ് എന്നാണ് സന്തോഷ് വ്യക്തമാക്കിയിരുന്നത്. പലപ്പോഴായി സാധനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതിനുള്ള പണം നൽകിയിരുന്നില്ല.

  എച്ച്എസ്ബിസി ബാങ്കിൽ 2,62,000 കോടി രൂപ വന്നിട്ടുണ്ടെന്നും ആർബിഐ ഇടപെട്ട് ഇത് തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് മോൻസൺ സന്തോഷിനോട്‌ പറഞ്ഞിരുന്നത്. ഇത് ലഭിച്ചാൽ പണം നൽകാമെന്ന് മോൻസൺ അറിയിച്ചിരുന്നു. സന്തോഷിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. മൂന്നുകോടി രൂപ തനിക്ക് നൽകാനുണ്ടെന്ന് മോൻസൺ സമ്മതിച്ചതായാണ് സന്തോഷ് വ്യക്തമാക്കിയിരുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം സമ്മതിച്ചത് എന്നാണ് സന്തോഷ് പറഞ്ഞത്.

  എച്ച്എസ്ബിസി ബാങ്കിൽ കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട് എന്നത് തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വ്യാജ രേഖ തയ്യാറാക്കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. മോൻസൺ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണ് ഇത്. മോൻസന്റെ പേരിലെ മറ്റു കേസുകളുടെ വിവരം ചുവടെ നൽകിയിരിക്കുന്നു:  1) പുരാവസ്തു തട്ടിപ്പുകേസ്: വ്യാജ പുരാവസ്തുക്കൾ കാണിച്ച് ആറു പേരിൽ നിന്നും 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ്. തന്റെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ ഉണ്ടെന്നും മ്യൂസിയം ഉണ്ടാക്കി പാർട്ണർമാർ ആകാമെന്നും ആണ് പറഞ്ഞിരുന്നത്. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളും വ്യാജരേഖ തയ്യാറാക്കിയതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

  2) ശില്പി സന്തോഷ് നൽകിയ പരാതിയിലെ കേസ്: തിരുവന്തപുരം സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശിൽപങ്ങളും വിഗ്രഹങ്ങളും നൽകിയ വകയിൽ എഴുപതു ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെയിരുന്നു കേസ്. സുരേഷ് നിർമിച്ചുനൽകിയ വസ്തുക്കൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

  3) ഭൂമി പാട്ടത്തിന് നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്‌: കോട്ടയം മീനച്ചൽ സ്വദേശിയിൽ നിന്നാണ് ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് മോൻസൺ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്തത്. വയനാട്ടിൽ എസ്റ്റേറ്റ് ഭൂമിയിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് കൊടുക്കാമെന്ന്‌ ആയിരുന്നു വാഗ്ദാനം.

  4) സംസ്കാര ടി വിയുടെ ചെയർമാൻ ചമഞ്ഞ് തട്ടിപ്പ്: കോടിക്കണക്കിന് രൂപ മോൻസൺ മാവുങ്കൽ തട്ടിച്ചു എന്നാണ് പരാതി.

  Summary: Crime branch registers fifth case against fake antique dealer Monson Mavunkal
  Published by:user_57
  First published:
  )}