ഇന്റർഫേസ് /വാർത്ത /Crime / ഉത്സവപ്പറമ്പിൽ നാടൻപാട്ടിനിടെ ഡാൻസ് കളിച്ചെന്ന പേരിൽ കുത്തിക്കൊല്ലാൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾകൂടി പിടിയിൽ

ഉത്സവപ്പറമ്പിൽ നാടൻപാട്ടിനിടെ ഡാൻസ് കളിച്ചെന്ന പേരിൽ കുത്തിക്കൊല്ലാൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾകൂടി പിടിയിൽ

അഖിലിനെ കൊണ്ടുപോയി സമീപത്തെ റബർ തോട്ടത്തിൽ വച്ചു കത്തി ഉപയോഗിച്ചു പലതവണ കുത്തി പരുക്കേൽപ്പിച്ചുവെന്നതാണ് കേസ്.

അഖിലിനെ കൊണ്ടുപോയി സമീപത്തെ റബർ തോട്ടത്തിൽ വച്ചു കത്തി ഉപയോഗിച്ചു പലതവണ കുത്തി പരുക്കേൽപ്പിച്ചുവെന്നതാണ് കേസ്.

അഖിലിനെ കൊണ്ടുപോയി സമീപത്തെ റബർ തോട്ടത്തിൽ വച്ചു കത്തി ഉപയോഗിച്ചു പലതവണ കുത്തി പരുക്കേൽപ്പിച്ചുവെന്നതാണ് കേസ്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: ഉത്സവപ്പറമ്പിൽ നാടൻപാട്ടിനിടെ ഡാൻസ് കളിച്ചെന്ന പേരിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. വിതുര ചേന്നം പാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാർ(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാർ സംഭവത്തിനു ശേഷം നെയ്യാർഡാമിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാൻ നിൽക്കുകയായിരുന്നു.

ഇടവം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് പെരിങ്ങമ്മല ഇടവം സ്വദേശി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ വിതുര ചാരുപാറ ഗൗരി സദനത്തിൽ രഞ്ജിത്ത്(35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു(39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ(42) എന്നീ മൂന്ന് പേരെ കഴിഞ്ഞ ദിവസം പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇനി ഒരാള്‍ കൂടി ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Also read-ശവപ്പെട്ടിക്കുള്ളിൽ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസിൽ കടത്തിയത് 212 കുപ്പി മദ്യം

അഖിൽ ഡാൻസ് കളിച്ചതും നാടൻപാട്ട് വിഡിയോയിൽ പകർത്തിയതും പ്രതികൾ വിലക്കിയിട്ടും തുടർന്നതിനാൽ അഖിലിനെ കൊണ്ടുപോയി സമീപത്തെ റബർ തോട്ടത്തിൽ വച്ചു കത്തി ഉപയോഗിച്ചു പലതവണ കുത്തി പരുക്കേൽപ്പിച്ചുവെന്നതാണ് കേസ്. ഡിവൈഎസ്പി വർട്ട് കീലർ, പാലോട് എസ്എച്ച്ഒ പി. ഷാജിമോൻ, ഇൻസ്പെക്ടർ നിസാറുദ്ദീൻ, അൽഅമാൻ, വിനീത്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

First published:

Tags: Arrest, Crime in thiruvananthapuram, Stabbed