നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അശ്ലീലച്ചുവയോടെ സംസാരം, സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണം; തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍

  അശ്ലീലച്ചുവയോടെ സംസാരം, സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണം; തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍

  ഇതുവരെ വിവിധ സ്കൂളുകളിലെ അധ്യാപകരടക്കം ആറുപേരെയാണ് വിദ്യാർഥിനികളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിൽ. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സർക്കാർ-എയ്‌ഡഡ് സ്കൂളിലെ സയൻസ് അധ്യാപകനെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സ്പെഷ്യൽ ക്ലാസിനായി വീട്ടിലേക്ക് ക്ഷണിച്ചെന്നുമാണ് പരാതി.

   Also Read- ഉപേക്ഷിച്ച കെട്ടിടത്തിന്റെ ടെറസിൽ മനുഷ്യ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

   പഠനഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകൻ വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങിച്ചിരുന്നത്. തുടർന്ന് വിദ്യാർഥിനികളെ നിരന്തരം ഫോണിൽ വിളിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. സ്പെഷ്യൽ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു.

   Also Read- വിസ്മയയുടെ മരണം: ഐജി ഇന്ന് കൊല്ലത്ത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും

   ആരെങ്കിലും ഇത് നിരസിച്ചാൽ മാർക്ക് കുറയ്ക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ അധ്യാപകൻ ഒരു വിദ്യാർഥിനിയെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണുയർന്നത്.

   Also Read- രാമനാട്ടുകര അപകടത്തില്‍പ്പെട്ടവര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സുരക്ഷ നല്‍കാന്‍ എത്തിയവര്‍

   നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർഥിനികൾ ആദ്യം പരാതി ഉന്നയിച്ചിരുന്നത്. പിന്നീട് നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥിനികളും പൂർവ വിദ്യാർഥിനികളും അധ്യാപകർക്കെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തി. ഇതുവരെ അധ്യാപകരടക്കം ആറുപേരെയാണ് വിദ്യാർഥിനികളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

   Also Read- കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; സിനിമയെ വെല്ലും രേഷ്മയുടെ കഥ

   വിദ്യാർഥികളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്നതോടെ സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾക്കുള്ള പുതിയ മാർഗരേഖയും സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിർദേശങ്ങൾ സ്കൂളുകൾ കർശനമായി പാലിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. ഓൺലൈൻ ക്ലാസുകളിൽ അധ്യാപകരും വിദ്യാർഥികളും മാന്യമായി വസ്ത്രം ധരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

   English Summary: In the wake of sexual harassment complaints at several educational institutes across Tamil Nadu, another case has come to the fore at a government-aided school in Ramanathapuram district’s Mudukulathur. The accused, a teacher at the school, was arrested based on a complaint filed by a student. Employed by the school as a Science teacher, the accused allegedly took the students’ mobile numbers under the pretext of coaching them.
   Published by:Rajesh V
   First published:
   )}