• HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈലിൽ മെസേജ് അയച്ചാൽ 'സാധനം' വീട്ടിലെത്തിക്കും; 124 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ

മൊബൈലിൽ മെസേജ് അയച്ചാൽ 'സാധനം' വീട്ടിലെത്തിക്കും; 124 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ

സംസ്ഥാനത്ത് ബെവ്കോ ഷോപ്പുകളും ബാറുകളും അവധിയുള്ള ദിവസങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ഓൺലൈൻ മദ്യ വിൽപന

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ആലപ്പുഴ: ചില്ലറ വിൽപനയ്ക്കായി വീട്ടിൽ അനധികൃത മദ്യശേഖരം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കായംകുളം പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോൻ (രാജീവ് -59) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് 124 കുപ്പി മദ്യവും എക്സൈസ് പിടിച്ചെടുത്തു.

    മൊബൈലിൽ മെസേജ് അയയ്ക്കുന്ന ഇടപാടുകാർക്ക് അവരുടെ സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. വീട്ടിൽ അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതോടെ കുറച്ചുനാളായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രധാനമായും സംസ്ഥാനത്ത് ബെവ്കോ ഷോപ്പുകളും ബാറുകളും അവധിയുള്ള ദിവസങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൊച്ചുമോൻ മദ്യ വിൽപന നടത്തിയിരുന്നത്.

    Also Read- ഇടുക്കിയിൽ 16.5 ലിറ്റർ വിദേശമദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

    കഴിഞ്ഞ ദിവസം ഫെബ്രുവരി ഒന്ന് ആയതിനാൽ വിൽപനയ്ക്കായി ഇയാൾ വൻതോതിൽ മദ്യം ശേഖരിക്കുകയായിരുന്നു. എക്സൈസ് ഇൻറലിജൻസ് സംഘവും റേഞ്ച് ഓഫീസർമാരും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കൊച്ചുമോനെ പിടികൂടിയതും വൻ മദ്യശേഖരം പിടിച്ചെടുത്തതും.

    Also Read- മീന്‍ കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന; അടിമാലിയിൽ വ്യാപാരി അറസ്റ്റിൽ

    റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ എം. അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിനുലാൽ, അശോകൻ, രാജേഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ സീനു, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.

    Published by:Anuraj GR
    First published: