• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

news18india
Updated: June 1, 2018, 9:29 PM IST
തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
news18india
Updated: June 1, 2018, 9:29 PM IST
തിരൂർ: മത്സ്യമാര്‍ക്കറ്റില്‍ കയറ്റിറക്ക് തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് പിടിയിലായത്. കാളാട് സ്വദേശി സെയ്തലവിയാണ് പുലർച്ചെ കൊല്ലപ്പെട്ടത്.

തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ കയറ്റിറക്ക് തൊഴിലാളിയായ കാളാട് സ്വദേശി സെയ്തതലവിയാണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി ഒരു മണിയോടെയാണ് ഉറങ്ങുകയായിരുന്ന സെയ്തതലവിയെ ഉണര്‍ത്താന്‍ വന്ന മറ്റ് തൊഴിലാളികളാണ് കല്ലുകൊണ്ട് തലക്കടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളും സെയ്തതലവിയും തമ്മില്‍ കഴിഞ്ഞദിവസം കിടക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. സിസിടിവി ഉള്‍പ്പടെയുള്ള സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കസ്റ്റഡിയിലെടുത്തയാള്‍ക്കെതിരാണെന്ന് എസ്‌ഐ പറഞ്ഞു.

മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌കാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
First published: June 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍