നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മെഡിക്കൽ വിദ്യാർത്ഥി മാനസയുടെ കൊലപാതകം; പ്രതി രഖിലിന് തോക്ക് നൽകിയ ആൾ ബിഹാറിൽ പിടിയിൽ

  മെഡിക്കൽ വിദ്യാർത്ഥി മാനസയുടെ കൊലപാതകം; പ്രതി രഖിലിന് തോക്ക് നൽകിയ ആൾ ബിഹാറിൽ പിടിയിൽ

  ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്

  കൊല്ലപ്പെട്ട മാനസ

  കൊല്ലപ്പെട്ട മാനസ

  • Share this:
   കൊച്ചി: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് രഖിൽ സ്വയം വെടിവെച്ച് കൊന്ന സംഭവത്തിൽ രഖിലിന് പിസ്റ്റൾ നൽകിയ ആൾ അറസ്റ്റിൽ.

   ബിഹാർ മുൻഗർ ജില്ലയിലെ ഖപ്രതാര സ്വദേശിയായ സോനു കുമാർ മോദി (21) ആണ് പിടിയിലായത്. കോതമംഗലം എസ്ഐയുടെ നേതൃത്വത്തിൽ ബിഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

   സോനു കുമാർ മോദിയെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി. സോനുവിന് അടുത്തേക്ക് രഖിലിനെ എത്തിച്ച ഊബർ ടാക്സി ഡ്രൈവറേയും പൊലീസ് തിരയുന്നുണ്ട്.

   മാരക പ്രഹരശേഷിയുള്ള പിസ്റ്റൾ ആണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ എത്തിച്ചേർന്നു എന്ന അന്വേഷണത്തിലായിരുന്നു പൊലീസ്.

   Also Read- സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കും;നടപടി വാരാന്ത്യ ലോക്ഡൗൺ പിന്‍വലിച്ചതിനാല്‍

   നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ രഖില്‍ എന്ന യുവാവാണ് കൊലയ്ക്ക് ശേഷം ജീവനൊടുക്കിയത്.

   രണ്ടു വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈ എസ് പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന.

   കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രഖിൽ കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നു.
   Published by:Naseeba TC
   First published:
   )}