HOME » NEWS » Crime » ONE POLICE OFFICER INJURED IN A PETROL BOMB ATTACK BY DRUG MAFIA MM CV TV

കഞ്ചാവ് മാഫിയ പോലീസ് സംഘത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; ഒരു ഉദ്യോഗസ്ഥന് പരിക്ക്

കൃത്യത്തിന് ശേഷം അക്രമികള്‍ വനത്തിലേക്ക് കടന്നതായി പൊലീസ് കരുതുന്നു. വനത്തിനുള്ളിൽ പൊലീസ്- ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുകയാണ്.

News18 Malayalam | news18-malayalam
Updated: July 16, 2021, 2:05 PM IST
കഞ്ചാവ് മാഫിയ പോലീസ് സംഘത്തിന് നേരെ  പെട്രോള്‍ ബോംബ് എറിഞ്ഞു; ഒരു ഉദ്യോഗസ്ഥന് പരിക്ക്
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ പെട്രോള്‍ ബോംബ് ആക്രമണം. ബോംബേറിൽ സിപിഒ ടിനോ ജോസഫിന് പരുക്കേറ്റു. നെയ്യർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്ലാ വെട്ടി നെല്ലികുന്നം കോളനി പ്രദേശത്താണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്.

ബൈക്കുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘത്തെ കോട്ടൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പെട്രോൾ സംഘം ആദ്യം വിരട്ടിയോടിച്ചു. എന്നാൽ പിന്നീട് സംഘടിച്ചെത്തിയ അക്രമികൾ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സിപിഒ ടിനോ ജോസഫിന് പരുക്കേറ്റത്.

ബോംബേറിന് ശേഷം അക്രമിസംഘം പൊലീസ്  ജീപ്പ് പൂർണമായും അടിച്ച് തകര്‍ത്തു. സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. വീടുകളുടെ ജനാലകളും, വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. പൊലീസിന് വിവരം ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് പ്രദേശവാസികള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. കഞ്ചാവ് മാഫിയയുടെ അക്രമം തുടങ്ങിയതോടെ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.



കൃത്യത്തിന് ശേഷം അക്രമികള്‍ വനത്തിലേക്ക് കടന്നതായി പൊലീസ് കരുതുന്നു. വനത്തിനുള്ളിൽ പൊലീസ്- ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ പുലർച്ചെയും സ്ഥലത്ത് കഞ്ചാവ് മാഫിയ വീട് കയറി ആക്രമണം നടത്തിയിരുന്നു. കോട്ടൂർ നാരകത്തിൻമൂട് പള്ളിവിള ഹൗസിൽ ബദറുദ്ദീൻ്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന അക്രമിസംഘം വീട്ടുസാധനങ്ങൾ മുഴുവൻ അടിച്ചു തകർത്തു.

ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു. ബദറുദ്ദീൻ്റെ വീടിന് സമീപത്തെ കഞ്ചാവ് വിൽപന വിലക്കിയതാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു. രണ്ടു ദിവസം മുമ്പ് ബൈക്കിൽ വീട്ടിലേക്ക് പോയ ഒരു യുവാവിനെയും കഞ്ചാവ് മാഫിയ ആക്രമിച്ചിരുന്നു. ഈ കേസിൽ നാല് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നെയ്യർഡാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവ് വിൽപന സംഘത്തെ അമർച്ച ചെയ്യാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് വിമർശനം.

Summary: Ganja mafia unleash violence against cops in Neyyattinkara town in Thiruvananthapuram. A civil police got injured in the petrol bomb attack. Police and forest officials have launched search parties into the forest area, where the miscreants are likely to have holed up
Published by: Chandrakanth viswanath
First published: July 16, 2021, 2:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories