നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്; ദുരൂഹത

  കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്; ദുരൂഹത

  നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് സംഘം എത്തിയതെന്നാണ് കൂടെയുള്ളവരുടെ വിശദീകരണം.

  • Share this:
   കല്‍പ്പറ്റ: വയനാട്(Wayanad) കമ്പളക്കാട് ഒരാള്‍ വെടിയേറ്റ് മരിച്ചു(Shot Dead). കാട്ടുപന്നിയെ ഒടിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരുണ്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

   മരിച്ച ജയന് കഴുത്തിലാണ് വെടിയേറ്റത്. നാലംഗ സംഘമാണ് കമ്പളക്കാടിനടുത്ത് വണ്ടിയാമ്പറ്റയില്‍ രാത്രിയോടെ നെല്‍പ്പാടത്ത് എത്തിയത്. നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് സംഘം എത്തിയതെന്നാണ് കൂടെയുള്ളവരുടെ വിശദീകരണം.

   സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റൂവെന്ന് പൊലീസ് അറിയിച്ചു.

   'കിടന്നുറങ്ങുമ്പോള്‍ വെടിയുണ്ട സീലിങ് തുളച്ചെത്തി'; അമേരിക്കയില്‍ മലയാളി യുവതി മരിച്ചു

   അമേരിക്കയില്‍(America) മലയാളി യുവതി വെടിയേറ്റ് മരിച്ചു(Shot Dead). തിരുവല്ലാ നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവാണ്(19) കൊല്ലപ്പെട്ടത്. അലബാമയിലെ (Alabama) മോണ്ട്‌ഗോമറിലായിരുന്നു സംഭവം. വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വെടിയുണ്ട സീലിങ് തുളച്ചെത്തി എന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്.

   അലബാമയില്‍ പൊതുദര്‍ശനത്തിനും ശുശ്രൂഷയ്ക്കും ശേഷം മൃതദേഹം കേരളത്തില്‍ എത്തിക്കും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

   കൊല്ലപ്പെട്ട മറിയത്തിന്റെ പിതാവ് ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ സഭ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്.

   താങ്ക്സ്ഗിവിങ് ആഘോഷത്തിനിടെ കഴിഞ്ഞ ദിവസം മോണ്ട്ഗോമറിയില്‍ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാള്‍ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടിരുന്നു.

   യുഎസില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റാണ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്നു കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യൂസ് എന്ന സജിയാണ് വെടിയേറ്റ് മരിച്ചത്.
   Published by:Jayesh Krishnan
   First published:
   )}