• HOME
  • »
  • NEWS
  • »
  • crime
  • »
  • വൈദ്യുതി ബില്ലടച്ചിട്ടില്ലെന്ന് സന്ദേശം; KSEB യുടെ പേരിൽ വീട്ടമ്മയുടെ പണം തട്ടി

വൈദ്യുതി ബില്ലടച്ചിട്ടില്ലെന്ന് സന്ദേശം; KSEB യുടെ പേരിൽ വീട്ടമ്മയുടെ പണം തട്ടി

വെദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നും കാണിച്ചായിരുന്നു സന്ദേശം.

  • Last Updated :
  • Share this:
    കോഴിക്കോട്: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറ‍ഞ്ഞ് വീട്ടമ്മയുടെ കയ്യിൽ നിന്ന് പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയ്ക്കാണ് കഴിഞ്ഞമാസത്തെ വൈാദ്യുതി ബിൽ അടച്ചിട്ടില്ലെന്ന് പറഞ്ഞ് സന്ദേശമെത്തിയത്. തുടർന്നായിരുന്നു തട്ടിപ്പ്.

    വെദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നും കാണിച്ചായിരുന്നു സന്ദേശം. മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് വിളിക്കുകയും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും അതിലൂടെ പത്തു രൂപ അയക്കാനും ആവശ്യപ്പെട്ടു. പണം നൽകിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയർ ചെയ്യാനും ആവശ്യപ്പെട്ടു.

    Also Read-പീഡനകേസിൽ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവായ കണ്ണൂർ നഗരസഭാ കൗൺസിലർ അറസ്റ്റിൽ

    ഫോണിലേക്കെത്തിയ ഒടിപി തട്ടിപ്പ് സംഘത്തിന് കൈമാറുകയും ചെയ്തു. പിന്നീട് തുടരെ തുടരെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ ബാലൻസ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    കാക്കി പാന്റും കറുത്ത ഷൂസും: 'പോലീസായി' യുവാവ് മാസ്‌കിനും ഹെൽമെറ്റിനും പിഴ ഈടാക്കി

    പത്തനംതിട്ട: തിരുവല്ലയില്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ചെങ്ങന്നൂർ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.

    കാക്കി പാന്‍റും കറുത്ത ഷൂസും ധരിച്ച് പോലീസ് സ്റ്റേഷന് സമീപം തമ്പടിച്ചായിരുന്നു തട്ടിപ്പ്. മാസ്ക് ധരിക്കാത്തവരെയും വാഹനയാത്രക്കാരെയും മദ്യപിച്ചെത്തുന്നവരെയും പിന്തുടർന്ന് എത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.

    Also Read-Bribery | റിട്ട. റവന്യു ഇൻസ്പെക്ടറുടെ വീടിനു നമ്പർ ലഭിക്കാന്‍‌ 25,000 രൂപ കൈക്കൂലി ചോദിച്ച പഞ്ചായത്ത് ക്ലർ‌ക്ക് പിടിയിൽ

    തട്ടിപ്പിനിരയായ മൂന്നു പേർ പരതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മഫ്തിയിലെത്തിയ സംഘം ചൊവ്വാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.
    Published by:Jayesh Krishnan
    First published: