• HOME
  • »
  • NEWS
  • »
  • crime
  • »
  • Online Fraud | ഡിജിപിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; അധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടി; നൈജീരിയക്കാരൻ ഡൽഹിയിൽ അറസ്റ്റിൽ

Online Fraud | ഡിജിപിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; അധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടി; നൈജീരിയക്കാരൻ ഡൽഹിയിൽ അറസ്റ്റിൽ

കൊല്ലം സ്വദേശിനിയായ അധ്യാപികയിൽ നിന്നും ഹൈ ടെക് രീതിയിലാണ് പണം തട്ടിയത്.

  • Last Updated :
  • Share this:
    പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ (DGP Anil Kant IPS) പേരിൽ ഓൺലൈനിലൂടെ തട്ടിപ്പ് (Online Fraud) നടത്തി അധ്യാപികയുടെ പക്കൽ നിന്നും 14 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി ഡൽഹിയിൽ പിടിയിൽ (Arrest). നൈജീരിയൻ സ്വദേശിയായ റൊമാനസ് ക്ലിബൂസിനെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പിടികൂടിയത്.

    ഡിജിപി അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയ ഇവർ കൊല്ലം സ്വദേശിനിയായ അധ്യാപികയിൽ നിന്നും ഹൈ ടെക് രീതിയിലാണ് പണം തട്ടിയത്. ഓണ്‍ ലൈൻ ലോട്ടറി (Online Lottery) അടിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയിൽ നിന്നും ഇവർ 14 ലക്ഷം തട്ടിയത്.

    ഓൺലൈൻ ലോട്ടറി അടിച്ചുവെന്ന് അധ്യാപികയ്ക്ക് സന്ദേശമയച്ച ഇവർ പിന്നീട് സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്നുള്ള സന്ദേശമയച്ചു. സംശയം തോന്നി അധ്യാപിക തിരിച്ച് സന്ദേശമയച്ചപ്പോൾ ഡിജിപിയുടെ സന്ദേശമാണ് മറുപടിയായി വന്നത്. നികുതി അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ഡിജിപിയുടെ ചിത്രം വെച്ചുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിൽ നിന്നും മറുപടി വന്നത്. ഇതിൽ ഡിജിപി താൻ നിലവിൽ ഡൽഹിയിലാണുള്ളതെന്നും പറഞ്ഞിരുന്നു. ഇതോടെ സംശയം തീർക്കാനായി അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപി ഡൽഹിയിലാണുള്ളതെന്ന മറുപടി ലഭിച്ചതോടെ സന്ദേശം അയച്ചത് ഡിജിപി ആണെന്ന് ഉറപ്പിച്ച് അധ്യാപിക തട്ടിപ്പ് സംഘത്തിന് പണം കൈമാറുകയായിരുന്നു.

    Also read- Twin Murder Case| ആലപ്പുഴ വെൺമണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാംപ്രതിക്ക് ജീവപര്യന്തം

    അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഡല്‍ഹിയിലുണ്ടെന്ന സൂചന ലഭിച്ചത്. മൊബൈല്‍ ടവര്‍, കോള്‍ രജിസ്റ്റര്‍ എന്നിവ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിഐ പി ബി വിനോദ്കുമാര്‍, എസ്ഐ കെ ബിജുലാല്‍, എഎസ്ഐമാരായ എന്‍ സുനില്‍കുമാര്‍, കെ ഷിബു, സിപിഒമാരായ വി യു വിജീഷ്, എസ് സോനുരാജ് എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി.

    Also read- Sexual Assault| അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി

    ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടയിലായിരുന്നു സംസ്ഥാനത്തെ പോലീസ് മേധാവിയുടെ തന്നെ പേരിൽ തട്ടിപ്പ് അരങ്ങേറിയത്.
    Published by:Naveen
    First published: